Issue 1132

വായനയുടെ ബലതന്ത്രം

വായനയുടെ ബലതന്ത്രം

വായന അദൃശ്യമായ ഒരായിരം വാതിലുകള്‍ വലിച്ച് തുറക്കും വിധമുള്ള ഒരു വിപ്ലവപ്രവര്‍ത്തനമാണ്. ശരാശരി ഒരെഴുപത് വയസ്സിലവസാനിക്കുന്ന മനുഷ്യജീവിതത്തിന് എണ്ണിത്തിട്ടപ്പെടുത്താനാവാത്തത്ര ദൈര്‍ഘ്യവും അതിലേറെ അഗാധവുമായ ഉള്ളടക്കം നല്‍കി ഒരു സമാന്തരജീവിതം തന്നെ സൃഷ്ടിച്ചെടുക്കാന്‍ വായനയ്ക്ക് കഴിയും. ഒരു ജ•ത്തില്‍ തന്നെ നിരവധി ജ•ങ്ങളെ സൃഷ്ടിക്കുക വഴി, പരിമിതമായ മനുഷ്യജീവിതത്തിന് ഒരു ‘പ്രപഞ്ചമാനം’ തന്നെ നല്‍കുകയാണത് ചെയ്യുന്നത്. സാക്ഷരതയിലേക്ക് മാത്രമായി സങ്കോചിപ്പിക്കാനാവാത്തവിധം അതിസങ്കീര്‍ണമായ ഒരു സാംസ്‌കാരിക പ്രവര്‍ത്തനമെന്ന നിലയിലാണ് വായന അസ്തിത്വത്തെ സാന്ദ്രവും അര്‍ഥപൂര്‍ണവുമാക്കുന്നത്. വായിക്കുക എന്നാല്‍ വേരിലേക്ക് താഴ്ന്നും […]

എന്റെ കവിതകള്‍ക്ക് മനുഷ്യന്റെ ഒച്ചയാണ്

എന്റെ കവിതകള്‍ക്ക് മനുഷ്യന്റെ ഒച്ചയാണ്

എന്റെ കവിതകളില്‍ കലാപവും ആക്രോശവുമില്ല. അതൊക്കെ മുഖമുദ്രയായിരുന്ന ഒരു കാലം നമ്മുടെ കവിതക്കുണ്ടായിരുന്നു. എന്റെ കവിതയില്‍ ആര്‍ദ്രതയാണുള്ളത്. പ്രാര്‍ത്ഥനയും. ഒരോരുത്തരും ഓരോ സ്വഭാവസവിശേഷതകളുമായാണ്, വാസനകളുമായാണ് ജനിക്കുന്നത്. എന്തുകൊണ്ടാണ് അങ്ങനെ എന്ന ചോദ്യത്തിന് പൊതുവെ നമുക്ക് കൃത്യമായ ഉത്തരം നല്‍കാനാകണമെന്നില്ല. എന്തുകൊണ്ട് കാക്കയുടെ ശബ്ദം ഇങ്ങനെ, കുയിലിന്റെ ശബ്ദം അങ്ങനെ, മയിലിന്റെ ശബ്ദമെങ്ങനെ ഈ രൂപത്തിലായി എന്ന് ചോദിച്ചാല്‍ ജന്മസിദ്ധമായി ലഭിക്കുന്ന ചില കഴിവുകള്‍ എന്നേ പറയാന്‍ പറ്റൂ. ഒന്നും നാം സ്വന്തമായി വികസിപ്പിച്ചെടുക്കുന്നതല്ല. ഞങ്ങള്‍ മൂന്നു പെണ്‍മക്കളാണ്. […]

ഇന്ന് പുസ്തകങ്ങള്‍; നാളെ നമ്മള്‍…വായനയെ ആരാണ് പേടിക്കുന്നത്?

ഇന്ന് പുസ്തകങ്ങള്‍; നാളെ നമ്മള്‍…വായനയെ ആരാണ് പേടിക്കുന്നത്?

‘വായിക്കുക’ എന്ന വാക്ക്, ഹിറയിലെ ഏകാന്ത ധ്യാനനിരതമായ വേളയില്‍ ആദ്യമായി കേട്ടപ്പോള്‍ നബിതിരുമേനിയുടെ മനക്കടലില്‍ തിരയടിച്ച വികാരങ്ങളെന്തൊക്കെയായിരിക്കാം? സംഭ്രാന്തി, പേടി, ഉത്കണ്ഠ, അങ്കലാപ്പ് തുടങ്ങിയുള്ള വികാരങ്ങളൊക്കെ തിരതള്ളി വന്നിട്ടുണ്ടാവാം. ”അല്ലാഹുവിന്റെ നാമത്തില്‍ വായിക്കുക” എന്നാണ് പറയുന്നത്. ഇലാഹീ പ്രീതിയല്ലാതെ മറ്റൊന്നും നിനച്ചിരിക്കാത്ത നേരത്ത്, ആ സ്രഷ്ടാവിന്റെ ദൂതുമായി ഏഴാകാശത്തിനപ്പുറത്തുനിന്നും ഒരു മലക്ക് ഇറങ്ങിവന്നു. വരാനിരിക്കുന്ന മനുഷ്യവംശത്തിന് മുഴുവന്‍ ദിശ കാട്ടുന്ന വെളിപാടിന്റെ വാക്കുകള്‍ കാതിലോതിക്കൊടുക്കാന്‍ തുടങ്ങുമ്പോള്‍ ഒരു വലിയ ഉത്തരവാദിത്വം തന്നെ കാത്തിരിപ്പുണ്ടെന്ന് അവിടുന്ന് ഓര്‍ത്തിരിക്കാനിടയില്ല. വാക്കുകള്‍- […]