ഓര്‍മ

ഒരു ഫലസ്തീന്‍ ഫോട്ടോ ജേണലിസ്റ്റിന്റെ സ്വപ്‌നങ്ങളും യാത്രകളും

ഒരു ഫലസ്തീന്‍ ഫോട്ടോ ജേണലിസ്റ്റിന്റെ സ്വപ്‌നങ്ങളും യാത്രകളും

ഫലസ്തീന്‍ ജനതയുടെ യഥാര്‍ത്ഥ കഥകള്‍ ലോകത്തോട് വിളിച്ചുപറയാന്‍ സ്വയം സമര്‍പിച്ച പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് യാസിര്‍ മുര്‍തജ ഏപ്രില്‍ ആറാം തിയ്യതി ഇസ്‌റയേല്‍ പട്ടാളക്കാരുടെ വെടിയേറ്റ് മരണപ്പെട്ടു. ഇസ്‌റയേല്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഫലസ്തീന്‍ ജനത ഗസ്സയില്‍ നടത്തിയ റാലിയുടെ മുന്‍നിരയിലുണ്ടായിരുന്ന യാസിര്‍ മുര്‍തജ വീരമൃത്യു വരിക്കുമ്പോള്‍ അദ്ദേഹം ധരിച്ച കോട്ടിനുമുകളില്‍ വലിയ അക്ഷരങ്ങളില്‍ ‘പ്രസ്’ എന്നുണ്ടായിരുന്നു. ഗസ്സ നഗരത്തിന്റെ മനോഹരമായ ആകാശദൃശ്യം ഡ്രോണില്‍ പകര്‍ത്തിയതിന് ശേഷം യാസിര്‍ മുര്‍തജ ഇങ്ങനെ എഴുതി: ‘ഫലസ്തീന് ഒരു ദിവസം വരാനുണ്ട്. […]

വെളിച്ചം തെളിയിച്ചവര്‍

വെളിച്ചം തെളിയിച്ചവര്‍

          അകം പള്ളിയിലെ പ്രകാശം അല്ലാഹുവിലും അന്ത്യനാളിലുമുള്ള വിശ്വാസം ഹൃദയത്തിലുറച്ചവരുടെ ചിന്തയും നടപ്പും നാഥന്റെ മാര്‍ഗത്തിലാവും. അവനല്ലാത്ത മറ്റാരെയും ഭയമില്ലാതാവും. നശ്വരമായ ഇഹ ലോക താല്‍പര്യങ്ങള്‍ ഒരര്‍ത്ഥത്തിലും അവരെ സ്വാധീനിക്കുകയില്ല. നാഥനെക്കുറിച്ചും നാളത്തെ ജീവിതത്തെക്കുറിച്ചുമുള്ള പരന്ന ചിന്തയില്‍ അവര്‍ സ്വജീവിതത്തെ ക്രമീകരിക്കും. ഈയൊരാമുഖം താജുല്‍ഉലമ ഉള്ളാള്‍ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരിയുടെ ജീവിതത്തിലേക്ക് കയറിപ്പോവാന്‍ നിര്‍മിച്ച പൂമുഖമാണ്. മേല്‍പറഞ്ഞ ജീവിതവിശേഷങ്ങളുടെ സമഗ്രമായ സംഘാതമാണ് താജുല്‍ഉലമയുടെ ജീവിതം. കേരളീയ പശ്ചാത്തലത്തില്‍ ഇത്തരത്തിലൊരു ജീവിതം ക്രമപ്പെടുത്താന്‍ […]

കുമരംപുത്തൂര്‍ എന്‍ അലി മുസ്‌ലിയാര്‍ – സുധീര പാണ്ഡിത്യത്തിന് വിട

കുമരംപുത്തൂര്‍ എന്‍ അലി മുസ്‌ലിയാര്‍ – സുധീര പാണ്ഡിത്യത്തിന് വിട

എന്‍ അലി മുസ്‌ലിയാര്‍ വിട പറഞ്ഞിരിക്കുന്നു. അറിവന്വേഷണത്തിന്റെ നിലക്കാത്ത യാത്രയായിരുന്നു ആ ജീവിതം. ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങളില്‍ സംശയങ്ങള്‍ക്കിടമില്ലാതെ അന്തിമവിധി പറയാന്‍ കഴിയുന്ന അഗാധജ്ഞാനത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ആര്‍ക്കും അടിയറ വെക്കാത്ത ആദര്‍ശ പ്രതിബദ്ധതയും അഭിമാനബോധവും അദ്ദേഹത്തെ വ്യത്യസ്തനാക്കി. അബൂദാബിയിലും അല്‍ഐനിലും ദര്‍സ് നടത്തുക വഴി കേരളത്തില്‍ മറ്റൊരു പണ്ഡിതനും സാധിക്കാത്ത അതുല്യമായ ജ്ഞാനസപര്യയാണ് അദ്ദേഹം അടയാളപ്പെടുത്തിയത്. കാല്‍നൂറ്റാണ്ടു നീണ്ട പ്രവാസജീവിതം കാരണം കേരളത്തിലെ പുതിയ തലമുറക്ക് അദ്ദേഹം പരിചിതനായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ യുഎഇയിലും യമനിലുമുള്ള അന്താരാഷ്ട്ര […]

നിറഞ്ഞു നിന്ന പ്രതിഭ

നിറഞ്ഞു നിന്ന പ്രതിഭ

തൊള്ളായിരത്തി എഴുപത്തി നാലില്‍ തിരൂരങ്ങാടി കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് പോക്കര്‍ സാഹിബിനെ കാണുന്നത്. അന്ന് ഞാനടങ്ങുന്ന ഏതാനും എം.എസ്.എഫുകാര്‍ ചന്ദ്രിക കാണാന്‍ പോയി. ചന്ദ്രികയുടെ മുറ്റത്ത് ബീഡി വലിച്ച് ഇളം ചിരിയുമായി നില്‍ക്കുന്ന മനുഷ്യനെയാണ് ആദ്യം അവിടെ കണ്ടത്. ‘ഞാന്‍ പോക്കര്‍ കടലുണ്ടി’ എന്ന് പറഞ്ഞപ്പോള്‍ ചന്ദ്രിക അരിച്ചു പെറുക്കി വായിക്കാറുള്ള എനിക്ക് ആളെ മനസ്സിലായി. അപ്പോള്‍ സി.എച്ച് മുഹമ്മദ് കോയാ സാഹിബ് ചന്ദ്രികയിലുണ്ടായിരുന്നു. അന്ന് ലീഗില്‍ പൊട്ടിത്തെറി നടക്കുന്ന സമയമാണ്. കോയാ സാഹിബിനെ കാണാനുള്ള ഞങ്ങളുടെ […]

ഉസ്താദ് വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍:പത്രാസുകളോട് മുഖംതിരിച്ചു നടന്ന പണ്ഡിതപ്രതിഭ

ഉസ്താദ് വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍:പത്രാസുകളോട്  മുഖംതിരിച്ചു നടന്ന പണ്ഡിതപ്രതിഭ

അന്വേഷിച്ചു നോക്കിയപ്പോള്‍, ഉസ്താദ് റൂമിലില്ല; മുകളിലാണ്. കോണികയറി മുകളില്‍ ചെന്ന് നോക്കുമ്പോള്‍ പൂര്‍ണമായി വെള്ളവസ്ത്രം ധരിച്ച, താടിമുടികള്‍ അതേ നിറത്തില്‍ സമൃദ്ധമായി നരച്ച ബഹുവന്ദ്യരായ ബാവ ഉസ്താദ് കമ്പ്യൂട്ടറിന്റെ മുന്നിലാണ്. മോണിറ്ററി്ല്‍ പ്രത്യക്ഷപ്പെടുന്ന ഏതോ ഒരു അറബിക് ടെക്‌സ്റ്റ് സ്‌ക്രോള്‍ ചെയ്ത് സൂക്ഷ്മമായി വായിക്കുകയാണ്. ഏതോ ഒരു ഗ്രന്ഥം റഫര്‍ ചെയ്യുകയാണോ അതോ തന്റെ തന്നെ ഏതോ രചനയുടെ പ്രൂഫ് നോക്കുകയാണോ എന്ന് തിട്ടമില്ല. ഞങ്ങള്‍ രണ്ട് മൂന്ന് പേര്‍ വാതില്‍ വശം നിറഞ്ഞ് നിന്ന് കുറേ […]

1 2 3 4