കവര്‍ സ്റ്റോറി

കണ്‍മുന്നില്‍ കത്തിയ സഹോദരന്‍

കണ്‍മുന്നില്‍ കത്തിയ സഹോദരന്‍

സ്വന്തം സഹോദരനെ കണ്‍മുന്നിലിട്ട് അരുംകൊല ചെയ്യുക. നിസ്സഹായനായി ഈ കിരാത കൃത്യം നോക്കി നില്‍ക്കാന്‍ വിധിക്കപ്പെട്ടവനാവുക. എന്തു മാത്രം ഭീകരമാണിത്! മുസ്തഫാബാദില്‍ ഡല്‍ഹി സര്‍ക്കാറിനു കീഴില്‍ ആരംഭിച്ച അഭയാര്‍ത്ഥിക്യാമ്പില്‍, മാര്‍ച്ച് മൂന്നിന് അഥവാ ആറാം ദിവസത്തെ പര്യടനത്തിനിടെയാണ് എസ് എസ് എഫ് വസ്തുതാന്വേഷണ സംഘത്തിനു മുന്നില്‍ മുഹമ്മദ് ചോട്ടു എത്തുന്നത്. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ അമ്പത്തിയെട്ടുകാരന്‍ അന്‍വറിനെ സംഘപരിവാരം കിരാതമായി അരുംകൊല ചെയ്യുകയായിരുന്നു, അതും സ്വന്തം അനിയന്റെ മുന്നില്‍! കിഴക്കന്‍ ദില്ലിയിലെ കലാപമേഖലയില്‍ ഏറ്റവുമധികം നാശനഷ്ടങ്ങള്‍ സംഭവിച്ച ശിവ് […]

അന്നും ആക്രമണങ്ങള്‍ ഏകപക്ഷീയമായിരുന്നു

അന്നും ആക്രമണങ്ങള്‍ ഏകപക്ഷീയമായിരുന്നു

ഡല്‍ഹിയില്‍ അടുത്തിടെയുണ്ടായ അസ്വസ്ഥതകള്‍ക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാകും. ഡല്‍ഹി നഗരത്തെ സംബന്ധിച്ചിടത്തോളവും രാജ്യത്തെ സംബന്ധിച്ചിടത്തോളവും ഗൗരവമായ പരിണിതഫലങ്ങള്‍ അതുണ്ടാക്കും. 1947 സെപ്തംബര്‍ 18 ന് ജവഹര്‍ലാല്‍ നെഹ്‌റു തന്റെ മന്ത്രിസഭയ്ക്കെഴുതിയത് ഇതേ കാര്യമാണ്. വിഭജനത്തിന്റെ ഫലമായി ഇന്ത്യ അഭൂതപൂര്‍വമായ അക്രമത്തിലൂടെ കടന്നുപോകുകയായിരുന്നു. ഡല്‍ഹിയിലും അക്രമം അരങ്ങുവാണു. അഭയാര്‍ഥിക്യാമ്പുകളില്‍ വടക്കന്‍ പഞ്ചാബില്‍ നിന്നുള്ള സിഖ്,ഹിന്ദു അഭയാര്‍ഥികളും ഡല്‍ഹിയില്‍ നിന്നും പ്രാന്തപ്രദേശങ്ങളില്‍ നിന്നുമുള്ള മുസ്‌ലിംകളും നിറഞ്ഞു. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും ആഭ്യന്തര മന്ത്രി സര്‍ദാര്‍ പട്ടേലും പല മേഖലകളിലായി ലഹളകള്‍ തടയാനുള്ള […]

പൗരത്വ നിഷേധത്തിന്റെ ക്രൊണോളജി

പൗരത്വ നിഷേധത്തിന്റെ ക്രൊണോളജി

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12ന് ലോക്‌സഭയിലും രാജ്യസഭയിലും പൗരത്വഭേഗദതി ബില്‍ അവതരിപ്പിക്കുന്നത് നമ്മളെല്ലാവരും സസൂക്ഷ്മം വീക്ഷിച്ചു. ടി വിക്കു മുന്നിലോ മൊബൈല്‍ സ്‌ക്രീനിലോ നോക്കി ലൈവായി തന്നെ അവിടെ നടക്കുന്ന സംവാദങ്ങള്‍ ശ്രദ്ധിച്ചു. ആരൊക്കെയാണ് ഭേദഗതിയെ അനുകൂലിക്കുന്നതെന്നും എതിര്‍ക്കുന്നവരില്‍ വീറും വാശിയും ആര്‍ക്കെന്നുമൊക്കെ വിലയിരുത്തി. പക്ഷേ ദിവസങ്ങള്‍ക്കകം ബില്‍ നിയമമായി വന്നു. ആ നിയമം അധികമാരും ശ്രദ്ധിക്കുകയോ വിശകലനം ചെയ്യുകയോ ഉണ്ടായില്ല. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും മതപീഡനം നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുമെന്നായിരുന്നു ഇരുസഭകളിലും അമിത് […]

മൗജ്പൂരിലെ ആ മൂന്നുമണിക്കൂര്‍

മൗജ്പൂരിലെ ആ മൂന്നുമണിക്കൂര്‍

കലാപം പൊട്ടിപ്പുറപ്പെട്ട ഉടന്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മൗജ്പൂരില്‍ എത്തിയ ഞാന്‍ കണ്ടത് പല സംഘങ്ങളായി തിരിഞ്ഞ്, റോഡില്‍ പലയിടത്തായി കൂട്ടം കൂടി നില്‍ക്കുന്ന ആളുകളെയാണ്. മാധ്യമപ്രവര്‍ത്തകയാണെന്ന് അറിഞ്ഞാല്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പോക്കറ്റില്‍ നിന്ന് ഫോണ്‍ പുറത്തെടുക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ അക്രമം നടന്ന സ്ഥലങ്ങളിലൂടെ ഞാന്‍ മുന്നോട്ട് നടന്നു. വഴിയില്‍ ഒരാളെ കണ്ട് ഞാന്‍ നിന്നു. ‘ഭയ്യാ, ഇവിടെ എന്താണ് നടക്കുന്നത്?’ ഞാന്‍ ചോദിച്ചു. ‘കലാപമാണ് നടക്കുന്നത്, കലാപം. […]

കേരള ബജറ്റ് 2020: പ്രതിസന്ധിക്കാലത്തെ കണക്കും രാഷ്ട്രീയവും

കേരള ബജറ്റ് 2020: പ്രതിസന്ധിക്കാലത്തെ കണക്കും രാഷ്ട്രീയവും

ഫെഡറല്‍ ഭരണക്രമത്തെ ദുര്‍ബലപ്പെടുത്താന്‍ പലതലങ്ങളില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ ശ്രമം തുടരുന്ന സാഹചര്യത്തിലാണ് പിണറായി വിജയന്‍ സര്‍ക്കാറിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കുന്നത്. ചരക്ക് സേവന നികുതി (ഗുഡ്സ് ആന്‍ഡ് സര്‍വീസ് ടാക്സ് – ജി എസ് ടി) നടപ്പാക്കിയതോടെ സംസ്ഥാനങ്ങള്‍ക്ക് വിഭവസമാഹരണത്തിനുള്ള മാര്‍ഗങ്ങള്‍ ഏതാണ്ട് ഇല്ലാതായി. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ മുന്‍നിറുത്തി വിഭവസമാഹരണം നടത്താന്‍ സാധിക്കാതിരിക്കേ, ലഭ്യമായ വിഭവങ്ങളുടെ ഏതാണ്ട് സന്തുലിതമായ പങ്കുവെക്കല്‍ മാത്രമാണ് ബജറ്റിലൂടെ നടത്താനാകുക. അതുകൊണ്ട് തന്നെ ബജറ്റിന് […]

1 29 30 31 32 33 84