കവര്‍ സ്റ്റോറി

ഷാവേസിനെ മറന്നേക്കൂ

 ലാറ്റിനമേരിക്ക കാസ്ട്രോയുടെയും ഷാവേസിന്റെയും വാചാലതയെ മറികടന്നുകൊണ്ട് മറ്റൊരു സോഷ്യലിസം കെട്ടിപ്പടുത്തുകൊണ്ടിരിക്കുകയാണ്. ഷാവേസിനെ (കാസ്ട്രോയെയും) മറന്നേക്ക്. നേരെ ലാറ്റിനമേരിക്കയിലേക്കു നോക്കൂ. വിമോചന ദൈവസാസ്ത്രത്തിന്റെയും പങ്കാളിത്ത ജനാധിപത്യത്തിന്റെയും  പരീക്ഷണ ഭൂമിയിലേക്ക്…. സിവിക് ചന്ദ്രന്‍     ഇനിയും ചുവപ്പോ എന്ന് അതിശയം കൂറി മൂക്കത്തു വിരല്‍വെക്കുമ്പോള്‍ ഇടതുപക്ഷക്കാര്‍ വിരല്‍ചൂണ്ടാറുള്ളത് ത്രിപുരയിലേക്ക്. കേരളത്തിലെയും ബംഗാളിലെയും കമ്യൂണിസമല്ല പക്ഷേ, ത്രിപുരയിലേത്. പിണറായി വിജയനും ബുദ്ധദേവ് ഭട്ടാചാര്യയുമല്ല മണിക് സര്‍ക്കാര്‍ – എന്നു പറഞ്ഞാലവര്‍ വിരല്‍ ചൂണ്ടും ലാറ്റിനമേരിക്കയിലേക്ക്. അതേ, കാസ്ട്രോയുടെ ക്യൂബയിലേക്ക്, ഷാവേസിന്റെ […]

തിമ്പുക്തു: ജ്ഞാന ഭൂപടത്തിലെ സുവര്‍ണ ദേശം

യൂറോപാണ്ഡിത്യം ചവിട്ടിത്തെറിപ്പിച്ച ദേശങ്ങളാണ് സഹാറക്ക് തെക്കുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍. അതിലൊന്നാണ് തിമ്പുക്തു. ഇപ്പോള്‍ ആ ദേശം ധൈഷണിക ലോകത്തെ ഞെട്ടിപ്പിക്കുകയാണ്. തൊള്ളായിരത്തി അറുപതില്‍ ശ്രദ്ധിപ്പിച്ചു തുടങ്ങിയ തിമ്പുക്തുവിന്റെ ധൈഷണിക ശേഖരങ്ങളിലേക്ക് ഒരെത്തിനോട്ടം. ലുഖ്മാന്‍ കരുവാരക്കുണ്ട്     ചരിത്രമെഴുത്ത് സങ്കീര്‍ണമായ ഒരു പ്രക്രിയയാണ്. ലഭ്യമായ സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് എഴുതുമ്പോഴും, ചരിത്രകാരന്റെ/ ഗവേഷകന്റെ വംശീയവും മതപരവുമായ പ്രത്യയശാസ്ത്രത്തിനനുസരിച്ച് പലപ്പോഴും ആ വിവരണങ്ങള്‍ പരിമിതമായിത്തീരുന്നു. മൌലികമായ ഉള്ളടക്കങ്ങള്‍ തിരസ്ക്കരിക്കപ്പെടുക, എഴുത്തുകാരന്റെ മുന്‍വിധിയും ധാരണയും മേല്‍ക്കോയ്മ നേടുക, വസ്തുതകള്‍ […]

1992 ഡിസംബര്‍ 6, അയോധ്യ

    എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍, ബിജെപിയുടെ കാര്‍മികത്വത്തില്‍ കര്‍സേവകര്‍ ബാബരിമസ്ജിദ് തകര്‍ത്തിട്ട് ഇരുപതു വര്‍ഷം തികയുകയാണ്. രാജ്യത്തിന്റെ മതേതര സ്വപ്നങ്ങളെ അപ്പാടെ കരിച്ചുകളഞ്ഞ 1992 ഡിസംബര്‍ 6 രാജ്യത്തെ രാഷ്ട്രീയ രസതന്ത്രങ്ങളെയും കണക്കുകൂട്ടലുകളെയും മാറ്റിമറിച്ചു. നൂറ്റാണ്ടുകള്‍ പഴക്കംചെന്ന ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ ചവിട്ടിമെതിച്ച് ബിജെപി ഡല്‍ഹിയിലെത്തി. ബാബരി തകര്‍ച്ചയില്‍ കുറ്റകരമായ അനാസ്ഥ കാട്ടിയ കോണ്‍ഗ്രസ് ഇടവേളക്കു ശേഷം അധികാരത്തില്‍ തിരിച്ചെത്തി. എല്ലാം കഴിഞ്ഞപ്പോള്‍ ആരും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത പേരുകളിലൊന്നായി ബാബരി മസ്ജിദ് മാറി.   […]

അനുഭവങ്ങളുടെ അറഫ

  ജബലുറഹ്മയുടെ താഴ്വാരത്ത് അറഫയുടെ പ്രൌഢ വിശാലതയില്‍ നില്‍ക്കുമ്പോള്‍ എനിക്കും എന്റെ സ്രഷ്ടാവിനുമിടയില്‍ മറകള്‍ ചീന്തിപ്പോകുന്നത് ഞാന്‍ കാണുന്നു. ഇപ്പോള്‍ ഞാനറിയുന്നു; തിരുനബിയുടെ വാക്കിന്റെ പൊരുള്‍: ‘അറഫയാണ് ഹജ്ജ്’. കംറാന്‍ പാഷയുടെ ഹജ്ജനുഭവങ്ങളില്‍ നിന്നെടുത്ത ഒരേട്. കംറാന്‍ പാഷ/ സംഗ്രഹ വിവ. അബ്ദുല്ല മണിമ തീര്‍ത്ഥാടനം അതിന്റെ ഗംഭീരമായ പരിസമാപ്തിയിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ ഞങ്ങള്‍ മക്കയിലായിരുന്നു; കഅ്ബാ പരിസരത്ത്. ഡിസംബര്‍ ആറിന് ഞങ്ങള്‍ മക്ക വിട്ടു. മിനായിലെ കൂടാരങ്ങളാണ് ലക്ഷ്യം. നൂറ്റാണ്ടുകളായി അറഫയിലേക്കുള്ള വഴിയില്‍ […]

ആര്‍ക്കന് ആത്മകഥ എഴുതനവുക.

എല്ലാ ജീവിതങ്ങള്ക്കും ഒരു ആത്മകദനം സാധ്യമാണ്. എന്നിരുന്നാലും എല്ലാവരും അതിനു തുനിയുന്നില്ല. ജീവിതത്തെ നോക്കിക്കാണുന്ന രീതിയുടെയും ദര്‍ശനത്തിന്റെയും പ്രത്യേകതകള്‍ ഈ എഴുതലിനെയും എഴുതയ്മീകളെയും സ്വതീനിക്കുന്നുണ്ട്. [തുടര്‍ന്നു വായിക്കുക ]