Article

കടലാസിന്റെ മണമില്ലാത്ത വായനകള്‍

കടലാസിന്റെ മണമില്ലാത്ത വായനകള്‍

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി എന്നു വിശേഷിപ്പിക്കപ്പെടാവുന്ന ചെന്നൈയിലെ അണ്ണാ സെന്റിനറി എട്ടു നില സമുച്ചയം സന്ദര്‍ശിച്ചത് ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലായിരുന്നു. വിവിധ വിജ്ഞാനശാഖകളെ പ്രതിനിധീകരിക്കുന്ന പുസ്തകങ്ങളുടെ സമൃദ്ധിയാലും നിര്‍മാണ വൈദഗ്ധ്യം കൊണ്ടും ഒട്ടു വളരെ ശ്രദ്ധേയമാണ് ഈ ലൈബ്രറി. എന്നാല്‍ സാങ്കേതിക വിദ്യയുടെ വികാസം സമ്മാനിച്ച വൈജ്ഞാനിക വിനിമയത്തിന്റെ പുതിയ തുറസ്സുകള്‍/ഓപണ്‍ സ്‌പേസുകള്‍ സജീവമാവുന്ന ഇക്കാലത്ത് ഇ-പുസ്തകങ്ങളുടെ ആത്മാവും ശരീരവുമൊക്കെ ഏതു വിധത്തില്‍ പുതുതലുറ വായനാസമൂഹവുമായി സന്ധിക്കുന്നു എന്നതിനെപ്പറ്റി പര്യാലോചിക്കേണ്ടതുണ്ട്. ഇന്റര്‍നെറ്റിന്റെ സഹായത്തോട് കൂടിയോ അല്ലാതെയോ […]

സിവില്‍ സര്‍വീസസ് പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സിവില്‍ സര്‍വീസസ് പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷിക്കാം

യൂണിയന്‍ പബ്ലിക് സര്‍വീസസ് കമ്മീഷന്‍ (യു.പി.എസ്.സി.) നടത്തുന്ന സിവില്‍ സര്‍വീസസ് പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഐ.എ.എസ്.,ഐ.പി.എസ്., ഐ.എഫ്.എസ്. എന്നിവയുള്‍പ്പെടെ 24 സര്‍വീസുകളിലായി ആകെ 896 ഒഴിവുകളാണുള്ളത്. പ്രിലിമിനറി പരീക്ഷ ജൂണ്‍ രണ്ടിനും മെയിന്‍ പരീക്ഷ ഒക്ടോബറിലും നടക്കും. ബിരുദധാരികള്‍ക്കും അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. പ്രായം 2019 ആഗസ്ത് ഒന്നിന് 21നും 32നും മധ്യേ. സംവരണ വിഭാഗങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തെ ഇളവുണ്ട്. ആറു തവണ വരെ സിവില്‍ സര്‍വീസസ് പരീക്ഷ എഴുതാം. സംവരണ വിഭാഗങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഒമ്പതു തവണ […]

അത്ര വിദഗ്ധമായാണ് അവര്‍ സംഘ്പരിവാറുമായി സഖ്യപ്പെടുന്നത്

അത്ര വിദഗ്ധമായാണ് അവര്‍ സംഘ്പരിവാറുമായി സഖ്യപ്പെടുന്നത്

മുഹമ്മദലി ജിന്നയില്‍ നിന്ന് മൗലാന അബുല്‍കലാം ആസാദിനെ കുറച്ചാല്‍ ഫലം എന്തായിരിക്കും? വിചിത്രമെന്നും വിഡ്ഡിത്തമെന്നും തോന്നാവുന്ന ഒരു ചോദ്യമാണ്. ചരിത്രത്തില്‍ ഒരേകാലത്ത് പ്രവര്‍ത്തിച്ച, ഇന്ത്യാ ചരിത്രത്തെ ഒരേ കാലത്ത് രണ്ട് വിധത്തില്‍ സ്വാധീനിച്ച രണ്ട് മനുഷ്യരെ ഗണിതത്തിലേക്ക് കൂട്ടിവെക്കുന്നത് ലോജിക്കല്ല. പക്ഷേ, ചരിത്രം ചിലപ്പോള്‍ ലോജിക്കല്‍ അല്ലാത്ത ഭാവനകളിലേക്ക് നിങ്ങളെ ക്ഷണിക്കും? അതുകൊണ്ട് ആ കുറക്കല്‍ ഭാവനാപരമായി ഒരു അസാധ്യത അല്ല. ഇരുവരിലേക്കും വരാം. നിശ്ചയമായും ഫലം നെഗറ്റീവാണ്. നാല്‍പതില്‍ നിന്ന് നൂറ് കുറക്കുംപോലെ ഒന്ന്. ചരിത്രപരമായി […]

നൂലറ്റുവീണ ജീവിതം

നൂലറ്റുവീണ ജീവിതം

കശ്മീര്‍ മലകളിലെ ഒരു ഗ്രാമത്തില്‍ താമസിക്കുന്ന മധ്യവയസ്‌കയായ വിധവയാണ് ഷമീം. അവളുടെ വീട്ടില്‍ നിന്നും അത്രയകലെയല്ല ഝലം നദി ഒഴുകുന്നത്. കൂടുതല്‍ ഹതാശമായ രാത്രികളില്‍- ഷമീമിന്റെ ചെറിയ വീട്ടിലിരുന്നു സംസാരിക്കുമ്പോള്‍ അവളെന്നോടു തുറന്നു പറഞ്ഞു- അവള്‍ ദേഹത്ത് കല്ലുകള്‍ കെട്ടുകയും നദിയിലേക്ക് ചാടാന്‍ ആലോചിക്കുകയും ചെയ്യും. അവള്‍ വിശ്രമവും ആശ്വാസവും അത്രയേറെ ആഗ്രഹിച്ചു. ഝലത്തിന്റെ അടിത്തട്ടില്‍ മാത്രമാണ് അതെല്ലാം കിട്ടുകയെന്ന് അവള്‍ക്കു തോന്നി. പക്ഷേ, ഓരോ തവണയും മനസും ഉടലും അസ്ഥിരമായ, കൗമാരപ്രായക്കാരനായ മകനെക്കുറിച്ചുള്ള ഓര്‍മകള്‍ അവളെ […]

ഈ ചുടലയില്‍ മാതാപിതാക്കള്‍ക്കെന്ത് വക?

ഈ ചുടലയില്‍ മാതാപിതാക്കള്‍ക്കെന്ത് വക?

പ്രാഥമിക മദ്‌റസയില്‍ യഹ്‌യ എന്നൊരു കുട്ടിയുടെ അനുഭവ കഥയുണ്ടായിരുന്നു. അവന്റെ ഉമ്മ ക്ഷീണിതയായിരുന്നു. സന്ധ്യാസമയത്ത് അവര്‍ക്ക് അത്യാവശ്യമായി ഒരിറക്ക് വെള്ളം വേണമായിരുന്നു. അവര്‍ മകനെ വിളിച്ചു വേഗം സ്വല്പം വെള്ളമെടുക്കാന്‍ പറഞ്ഞു. അവന്‍ പാത്രം ചുഴറ്റി വെള്ളമെടുത്തു വന്നപ്പോഴേക്ക് ഉമ്മ ഉറങ്ങിപ്പോയിരുന്നു. അവന്‍ ഉമ്മയുടെ കാല്‍ക്കല്‍ കാത്തിരുന്നു. ഉറക്കുണര്‍ത്താന്‍ വയ്യല്ലോ. ഷാളിന്റെ തലക്കല്‍ കിടന്നുറങ്ങുന്ന ഒരു പൂച്ചയുടെ ഉറക്കുണര്‍ത്താന്‍ വയ്യാഞ്ഞിട്ട് പൂച്ച കിടക്കുന്ന ഭാഗം മാത്രമൊഴിവാക്കി ബാക്കി ഭാഗം വെട്ടിയെടുത്തു കടന്നുപോയ പ്രവാചകന്‍ മുസ്‌ലിം ലോകത്ത് ജീവിക്കുകയാണ്. […]