Article

ഹിജാബ് നിഷേധത്തിന്റെ ഒരാണ്ട്

ഹിജാബ് നിഷേധത്തിന്റെ ഒരാണ്ട്

ബിരുദപഠനം പാതിവഴിയിലെത്തിയപ്പോഴാണ് അയേഷ സയീദിനായി വീട്ടുകാര്‍ ഒരു കല്യാണാലോചന കൊണ്ടുവരുന്നത്. ഇതോടെ പഠനം അവസാനിച്ചു പോവുമോയെന്ന് അയേഷ ഭയപ്പെട്ടിരുന്നു. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞതിന് പിന്നാലെ തന്നെ അയേഷയുടെ പഠനത്തിന് പലപ്പോഴും തടസ്സം നേരിട്ടിരുന്നു. പലവിധ സാമ്പത്തിക പ്രശ്‌നങ്ങളാല്‍ തുടര്‍പഠനം അനിശ്ചിതത്വത്തിലാവുന്ന സാഹചര്യം അയേഷയ്ക്ക് പലപ്പോഴുമുണ്ടായിട്ടുണ്ട്. സ്‌കൂള്‍ പഠനത്തിന് പിന്നാലെ നാല് വര്‍ഷത്തോളം ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്തുകൊണ്ട് വീട്ടിലെ സാമ്പത്തിക ബാധ്യതകള്‍ക്ക് അയേഷ പണം കണ്ടെത്തിയിരുന്നു. ഈ 4 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഉഡുപ്പിയിലെ ഒരു […]

നാഗ്പൂരിലേക്ക് പാലമിട്ടിട്ടും ജമാഅത്തെ ഇസ്‌ലാമി വിയർക്കുന്നതെന്തിനാണ്?

നാഗ്പൂരിലേക്ക് പാലമിട്ടിട്ടും ജമാഅത്തെ ഇസ്‌ലാമി വിയർക്കുന്നതെന്തിനാണ്?

“സംസ്ഥാനത്തെ സര്‍വ മേഖലയിലും മത ഭീകരവാദികളുടെ സാമീപ്യം നിലനില്‍ക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ട്, ജമാഅത്തെ ഇസ്‌ലാമി ആശയങ്ങളാണ് സിപിഎമ്മും കോണ്‍ഗ്രസും പിന്തുടരുന്നത്. രാജ്യം ചിന്തിക്കുന്നതിനു എതിരായി കേരളത്തെ ചിന്തിപ്പിക്കുകയാണ് ഭീകരവാദികള്‍. മതേതര പാര്‍ട്ടികളുടെ ചെലവിലാണ് ഭീകരവാദികള്‍ അഴിഞ്ഞാടുന്നത്. അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാതെ വോട്ട് ബാങ്ക് മാത്രം ലക്ഷ്യം വെച്ച് മത തീവ്രവാദികളെ പ്രീണിപ്പിക്കുകയാണ്’ (കെ സുരേന്ദ്രൻ -2021 ഡിസംബർ 27). ‘മുസ്‌ലിം ലീഗിനെ പോലുള്ള വർഗീയ ശക്തികൾ മുസ്‌ലിം സമുദായത്തെ അവരുടെ അട്ടിപ്പേറാക്കി വെച്ചിരിക്കുകയാണ്. എന്നാൽ അതല്ല […]

അന്നത്തെ ഹർഷദ് മേത്തയാണ് ഇന്നത്തെ ഗൗതം അദാനി

അന്നത്തെ  ഹർഷദ് മേത്തയാണ് ഇന്നത്തെ ഗൗതം അദാനി

യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലെ ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന സ്വകാര്യ കമ്പനി പുറത്തുവിട്ട വിവരങ്ങള്‍ ഗൗതം അദാനിയുടെ കമ്പനികളിലുണ്ടാക്കിയ പ്രകമ്പനത്തിന്റെ അലയൊലികള്‍ തുടരുകയാണ്. ഇന്ത്യന്‍ ഓഹരി വിപണിയിലുണ്ടായ ആദ്യ ചലനം ഏതാണ്ട് പത്ത് ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകര്‍ക്കുണ്ടാക്കിയത്. തുടര്‍ചലനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ആദ്യത്തെ വലിയ ഇടിവിന് ശേഷം തിരിച്ചുകയറിയ അദാനി കമ്പനികളുടെ ഓഹരികളില്‍ ചെറിയ ഇടിവുകള്‍ പിന്നീടുണ്ടായി. വിദേശത്തെ ചില വിപണികള്‍ അദാനിയുടെ കമ്പനിയുടെ ഓഹരികള്‍ കൈമാറ്റം ചെയ്യുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും […]

ആ ചിത്രം മാഞ്ഞുപോകില്ല

ആ ചിത്രം മാഞ്ഞുപോകില്ല

ഭൂകമ്പത്തെ തുടര്‍ന്ന് തകർന്നുവീണ കോണ്‍ക്രീറ്റ് കൂമ്പാരത്തിനുള്ളില്‍ പെട്ടുപോയ തന്റെ പതിനഞ്ചു വയസുകാരിയായ മകളുടെ കൈയും പിടിച്ച് പുറത്തിരിക്കുന്ന ഒരു പിതാവിന്റെ ചിത്രം, തുര്‍ക്കി ഭൂകമ്പത്തിന്റെ ആഴവും നിസ്സഹായാവസ്ഥയും വ്യക്തമാക്കുന്നതായിരുന്നു. തന്റെ മകളുടേതായി ആകെ പുറത്ത് കാണാവുന്ന ആ കരത്തില്‍ പിടിച്ചിരിക്കുന്ന മെസൂദ് ഹാന്‍സര്‍ എന്ന പിതാവ്, വാക്കുകൾകൊണ്ട് വിവരിക്കാനാവാത്ത വേദനയുടെ പ്രതീകം കൂടിയാണ്. തൊട്ടു മുന്‍പ് വരെ തന്റെ വീടിരുന്ന സ്ഥലത്ത് മെസൂദ് ഹാന്‍സറിന് ഇന്ന് ബാക്കിയായത് കുറേ പടുകൂറ്റന്‍ കോണ്‍ക്രീറ്റ് കട്ടകള്‍ മാത്രമാണ്. എല്ലുകള്‍ വിറങ്ങലിച്ച് […]

ജീവനറ്റുപോയ ദുരന്തഭൂമിയിൽ

ജീവനറ്റുപോയ ദുരന്തഭൂമിയിൽ

സിറിയയുടെ പൗര പ്രതിരോധ സംഘത്തിലെ വോളന്റിയറാണ് 24 കാരിയായ സലാം അല്‍-മഹ്മൂദ്. വൈറ്റ് ഹെല്‍മറ്റ് എന്ന വിളിപ്പേരിലാണ് ഈ പൗര സംഘം പൊതുവേ അറിയപ്പെടുന്നത്. വിമതരുടെ അധീനതയിലുള്ള വടക്കു പടിഞ്ഞാറന്‍ സിറിയന്‍ മേഖലയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ വൈറ്റ് ഹെല്‍മറ്റ് വോളന്റിയറായി സലാം സേവനം ചെയ്യുന്നു. കഴിഞ്ഞയാഴ്ച സിറിയയെയും തുര്‍ക്കിയെയും വിറപ്പിച്ച, റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഇതിനോടകം തന്നെ 36,000ത്തിലേറെ പേര്‍ മരണപ്പെട്ടു കഴിഞ്ഞതായാണ് ഒടുവില്‍ പുറത്തു […]