ചൂണ്ടുവിരൽ

നുണകള്‍ നാടുവാഴുന്നു

നുണകള്‍ നാടുവാഴുന്നു

നാലു വര്‍ഷം മുമ്പ്, 2018 മെയ് 11 ലെ ചൂണ്ടുവിരല്‍ ഓര്‍മിക്കുന്നു. നമ്മള്‍ അന്ന് സംസാരിച്ചുതുടങ്ങിയത് മൊഹ്‌സിന്‍ ഷെയ്ക്കിനെക്കുറിച്ചാണ്. ഇന്ത്യയിലെ നവമാധ്യമ വിസ്‌ഫോടനത്തിന്റെ, അഥവാ നവമാധ്യമ വലതുവത്കരണത്തിന്റെ ആദ്യ രക്തസാക്ഷി മൊഹ്‌സിനാണ്. അന്ന് ആ ചൂണ്ടുവിരല്‍ ഇങ്ങനെയാണ് ആരംഭിച്ചത്. “”മൊഹ്‌സിന്‍ ഷെയ്ക്കിനെ ഓര്‍ക്കുന്നുണ്ടോ? 2014ല്‍ പൂനെയിലുണ്ടായ വര്‍ഗീയ കലാപത്തിനിടെ മതഭ്രാന്ത് പിടിച്ച ജനക്കൂട്ടം കൊന്നുകളഞ്ഞ യുവാവ്. 28 വയസ്സായിരുന്നു. ഐ ടി പ്രൊഫഷണലായിരുന്നു. ഒരു സംഘര്‍ഷത്തിലും അയാള്‍ പങ്കാളിയായിരുന്നില്ല. സുപ്രീം കോടതിയുടെ വാക്കുകളില്‍ നിഷ്‌കളങ്കന്‍. പച്ച ഷര്‍ട്ടും […]

നിയമസഭയ്ക്ക് ഒരു കുറ്റപത്രം

നിയമസഭയ്ക്ക് ഒരു കുറ്റപത്രം

സി പി എം മുഖപത്രമായ ദേശാഭിമാനി 2022 ജൂലൈ അഞ്ച് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത വായിക്കാം. “താല്‍പര്യം വിവാദത്തില്‍ മാത്രം; അംഗങ്ങള്‍ക്ക് സ്പീക്കറുടെ താക്കീത് തിരുവനന്തപുരം: നിയമസഭയില്‍ നടപടിക്രമങ്ങള്‍ തുടരവെ, കൂട്ടംകൂടി നിന്ന് ബഹളമുണ്ടാക്കിയ അംഗങ്ങള്‍ക്ക് സ്പീക്കറുടെ ശാസന. ശൂന്യവേളയിലാണ് നടപടിക്രമം പാലിക്കാതെ അംഗങ്ങള്‍ സഭയില്‍ പെരുമാറുന്നത് ചൂണ്ടിക്കാട്ടി സ്പീക്കര്‍ എം ബി രാജേഷ് ശക്തമായ താക്കീത് നല്‍കിയത്. ചോദ്യോത്തരം കഴിഞ്ഞ് അടിയന്തിര പ്രമേയ നടപടിക്രമങ്ങളിലേക്ക് കടന്നപ്പോള്‍ത്തന്നെ അംഗങ്ങള്‍ സഭയ്ക്കുള്ളില്‍ കൂട്ടംകൂടി നിന്ന് സംസാരം തുടങ്ങി. […]

കോടതിയല്ല പ്രതി

കോടതിയല്ല പ്രതി

പ്രതിരോധം സങ്കീര്‍ണമായ ഒരു അധികാരഹിംസയാണ് വ്യവസ്ഥാപിത ഫാഷിസം. വ്യവസ്ഥാപിത ഫാഷിസത്തെക്കുറിച്ച് നാം ഇതേ താളുകളില്‍ സംസാരിച്ചിട്ടുണ്ട്. ആവര്‍ത്തിക്കാം. വ്യവസ്ഥാപിത ഫാഷിസം എന്നത് ഫാഷിസ്റ്റ് ഭരണക്രമത്തിന്റെ അഥവാ ഫാഷിസ്റ്റ് വാഴ്ചയുടെ ഏറ്റവും ആധുനികമായ പ്രയോഗമാണ്. അതിന്റെ വേരുകള്‍ വെള്ളംകുടിക്കുന്നത് ഇറ്റാലിയന്‍ ഫാഷിസത്തില്‍ നിന്നും ജര്‍മന്‍ നാസിസത്തില്‍ നിന്നുമാണ്. ലോകചരിത്രത്തിലെ ഏറ്റവും നൃശംസമായ ആ രണ്ട് അധികാര ഘടനകളെയും വ്യവസ്ഥാപിത ഫാഷിസം ഒരേപോലെ സ്വീകരിക്കും. ഘടനാപരമായി വലിയ വ്യത്യാസങ്ങളുള്ള രണ്ട് സംവിധാനങ്ങളായിരുന്നു ഇറ്റലിയുടേതും ജര്‍മനിയുടേതും. ജര്‍മനി വെറുപ്പിന്റെ പര്‍വതാകാരത്തെ കൂടു […]

അഗ്നിപഥും സന്താള്‍ വംശവും അത്രയേ ഉള്ളൂ കാര്യങ്ങള്‍

അഗ്നിപഥും സന്താള്‍ വംശവും അത്രയേ ഉള്ളൂ കാര്യങ്ങള്‍

പരസ്പരം ബന്ധമില്ലെന്ന് പ്രത്യക്ഷത്തില്‍ തോന്നാവുന്ന രണ്ടു കാര്യങ്ങള്‍ സംസാരിക്കാം. ഒന്ന് അഗ്നിപഥ് എന്നും അഗ്നിവീര്‍ എന്നുമെല്ലാമുള്ള സുന്ദര പദാവലികളാല്‍ വിളംബരം ചെയ്യപ്പെട്ട, നടപ്പാക്കല്‍ ആരംഭിച്ച സൈന്യത്തിന്റെ കരാര്‍വല്‍കരണമാണ്. രണ്ട്, രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി ജെ പി ആസൂത്രിതമായി പുറത്തെടുത്ത ആദിവാസി കാര്‍ഡ്, അഥവാ ദ്രൗപതി മുര്‍മുവിന്റെ സ്ഥാനാര്‍ഥിത്വവും. രണ്ടും രണ്ടു കാര്യങ്ങളല്ലേ, രണ്ടു ഘട്ടത്തില്‍ തീരുമാനിച്ച് ഒരേ ഘട്ടത്തില്‍ പുറത്തുവന്ന തീരുമാനങ്ങള്‍. അത് തമ്മില്‍ ഏതെങ്കിലും ചാര്‍ച്ച ആരോപിക്കുന്നത് ഗൂഢാലോചനാ സിദ്ധാന്തമല്ലേ? അങ്ങനെ ഒരു ചോദ്യം […]

തൃക്കാക്കര പറിച്ചെടുത്ത കല്ല്

തൃക്കാക്കര പറിച്ചെടുത്ത കല്ല്

പരിചിതമാണ് എങ്കിലും പറയട്ടെ, റാഷമോണ്‍ ഇഫക്ട് എന്ന സംഗതി രസമാണ്. ഒരേ സംഭവത്തെ പല കഥാപാത്രങ്ങള്‍ പലരീതിയില്‍ അവതരിപ്പിക്കുന്ന പരിപാടിയാണ് റാഷമോണ്‍ ഇഫക്ട്. (ഒരു സാമുറായി കൊല്ലപ്പെടുന്നതും സംഭവത്തെ സംബന്ധിച്ച് പങ്കെടുത്തവരും കണ്ടവരും നല്‍കുന്ന സാക്ഷിവിവരണമാണ് കഥാതന്തു. സാക്ഷികളെല്ലാം സ്വന്തം താല്പര്യത്താല്‍ പ്രചോദിതരാണ്.) എല്ലാവരും പറയുന്നത് ഒരേ സംഭവത്തെക്കുറിച്ചായിരിക്കും. പക്ഷേ, പറച്ചില്‍ അവരുടെ കാഴ്ചകളില്‍ ഊന്നിയാകുമെന്നു മാത്രം. പറയുന്നവര്‍ എല്ലാം സംഭവത്തില്‍ അല്ലെങ്കില്‍ സംഭവസന്ദര്‍ഭത്തില്‍ അല്ലെങ്കില്‍ സംഭവിച്ച സ്ഥലത്ത് പലരീതിയില്‍ സന്നിഹിതരായിരുന്നതിനാല്‍ പറയുന്നതിലെല്ലാം സത്യത്തിന്റെ പ്രകാശമുണ്ടാവും. പക്ഷേ, […]

1 3 4 5 6 7 31