Article

ആധുനിക മിസ്റ്റിസിസം: ഡിസ് എഞ്ചാന്റ്‌മെന്റും വെസ്റ്റിന്റെ ബദലന്വേഷണങ്ങളും

ആധുനിക മിസ്റ്റിസിസം: ഡിസ് എഞ്ചാന്റ്‌മെന്റും വെസ്റ്റിന്റെ ബദലന്വേഷണങ്ങളും

‘ഒരുവനു മതത്തേക്കാള്‍ വലുതായി ആത്മാവില്‍ ലയിച്ചുനില്‍ക്കുന്ന സത്യസന്ധതയുണ്ടായിരിക്കും. അതുകൊണ്ട് ഈശ്വരീയതയെ സങ്കല്പിക്കുവാന്‍ എനിക്കു സഹായകമായി വരുന്നതും കാവ്യാത്മകമായ കല്പനകളാണ് ‘_ നിത്യചൈതന്യയതി (സ്‌നേഹസംവാദം) രാഷ്ട്രീയ കൊളോണിയലിസത്തിന്റെ അനന്തരഫലമായി ഓരോ ദേശ സമൂഹത്തിലും സൃഷ്ടിക്കപ്പെട്ട സവിശേഷ പ്രതിഭാസമായി പാശ്ചാത്യ അനുകരണ പ്രക്രിയയെ ദര്‍ശിക്കാന്‍ സാധിക്കും. കോളനിയാനന്തരവും തുടര്‍ന്നുപോന്ന (അപകോളനീകരണ സാധ്യതക്കുമപ്പുറം) സംസ്‌കാരികവും ധൈഷണികവുമായ കൊളോണിയല്‍ അധീശത്വ സ്വഭാവങ്ങളും സങ്കല്പങ്ങളും ഇതിന് വളര്‍ച്ചയൊരുക്കിയ പ്രധാന ഘടകങ്ങളാണ്. ഈ നിര്‍ണയാധികാര-വിധേയപ്പെടലുകളുടെ ആഗോള ചിന്താപദ്ധതിയില്‍ കാണാന്‍ കഴിയുന്ന പ്രതിഭാസമാണ് മതാതീത ആത്മീയ സങ്കല്‍പം […]

പത്തേമാരിയിലേറി സഞ്ചരിച്ച കാലം

പത്തേമാരിയിലേറി സഞ്ചരിച്ച കാലം

എന്റെ തറവാട്ടില്‍നിന്ന് 200 മീറ്റര്‍ മാത്രമേ അകലമുണ്ടായിരുന്നുള്ളൂ അന്നത്തെ പൊന്നാനി തുറമുഖത്തേക്ക്. ഓര്‍മവെച്ച കാലം മുതല്‍ തന്നെ കപ്പലില്‍ നിന്ന് ചരക്കുകള്‍ കരയിലേക്ക് കൊണ്ടുവന്നിരുന്ന കാര്‍ഗോ വഞ്ചികളുടെയും തൂത്തുക്കുടിയില്‍ നിന്ന് സര്‍ക്കാര്‍ ഉപ്പുമായി എത്തിയിരുന്ന പെട്ടിപ്പത്തേമാരിയടക്കം വിവിധ പത്തേമാരികളുടെയും കയറ്റിറക്ക് യഥേഷ്ടം കാണാന്‍ അവസരം ലഭിച്ചു. മിക്കപ്പോഴും പുറംകടലില്‍ നങ്കൂരമിട്ട കപ്പലുകളുടെ സൈറന്‍മുഴക്കവും കേള്‍ക്കാറുണ്ട്. വൈകുന്നേരങ്ങളില്‍ വീട്ടിലേക്ക് പലവ്യഞ്ജന സാധനങ്ങള്‍ വാങ്ങാന്‍ പോയാല്‍ സീസണ്‍ മുട്ടിയ അവസരങ്ങളില്‍ അങ്ങാടിയിലെത്തിയിരുന്ന പത്തേമാരി തൊഴിലാളികളെയും കാണാം. ഇവരുടെ കുട്ടികള്‍ ഭൂരിപക്ഷവും […]

അപ്രഖ്യാപിത വധശിക്ഷ

അപ്രഖ്യാപിത വധശിക്ഷ

കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കുന്നതുവരെ കുറ്റാരോപിതനെ നിരപരാധിയായി കരുതണം എന്നതാണ് നീതിന്യായവ്യവസ്ഥയിലെ പൊതു തത്വം. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്ന ആപ്തവാക്യത്തിന്റെ തുടര്‍ച്ചയാണത്. എന്നാല്‍, കരിനിയമം എന്ന് വിശേഷിപ്പിക്കപ്പെടുന്ന യു എ പി എയുടെ 43ഡി(5) വകുപ്പ് ഈ തത്വത്തിന് വിരുദ്ധമാണ്. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കോടതിക്ക് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാല്‍ പ്രതിയ്ക്ക് ജാമ്യം നല്‍കരുത് എന്നാണ് ഈ വകുപ്പില്‍ പറയുന്നത്. വിചാരണപോലും നേരിടാതെ എത്രയോ പേര്‍ തടവറകളില്‍ നരകിക്കുന്നത് ഈ വകുപ്പു കാരണമാണ്. […]

സ്റ്റാന്‍ സ്വാമി: ആരുടെ കയ്യിലാണ് ആ ചോര?

സ്റ്റാന്‍ സ്വാമി: ആരുടെ കയ്യിലാണ് ആ ചോര?

‘സ്റ്റാന്‍ സ്വാമി പലര്‍ക്കും അലോസരമായിരുന്നു. അവര്‍ സ്റ്റാന്‍ സ്വാമിയില്ലാത്ത ഭൂമി സ്വപ്നം കണ്ടു. അവര്‍ കാത്തു. യു എ പി എ, ജയില്‍, രോഗം, ചികിത്സാനിഷേധം തുടങ്ങിയവയിലൂടെ അവര്‍ ആ ഭൂപടം വരച്ചു തുടങ്ങി. ഇന്നലെ വരച്ചെത്തി. കൊന്നതാണെന്ന് തോന്നാത്തൊരു കൊല നടപ്പായി. വധശിക്ഷയാണെന്ന് തോന്നാത്തൊരു വധശിക്ഷ. എന്നും ഏറ്റവും നല്ല കൊലയാളി ഫാഷിസ്റ്റ് സ്റ്റേറ്റ് തന്നെ. അവര്‍ തിടുക്കം കാട്ടിയില്ല. സംസ്‌കാരത്തില്‍ നിന്ന് ദയ കുറച്ചെങ്കിലും മായണമായിരുന്നു. നിയമവ്യവസ്ഥയില്‍ നിന്ന് നീതി അല്പാല്പം ദ്രവിച്ചടരണമായിരുന്നു. കോവിഡ് […]

പരിസ്ഥിതിയെ പരിഗണിക്കാത്ത രാഷ്ട്രീയ അജണ്ടകള്‍

പരിസ്ഥിതിയെ പരിഗണിക്കാത്ത രാഷ്ട്രീയ അജണ്ടകള്‍

കേന്ദ്ര ഭവന, നഗര കാര്യ മന്ത്രാലയം തയാറാക്കിയ ക്ലൈമറ്റ് സ്മാര്‍ട് സിറ്റീസ് അസസ്മെന്റ് ഫ്രെയിംവര്‍ക്ക് (സി എസ് സി എ എഫ്) കഴിഞ്ഞ ദിവസം പുറത്തിറക്കിയ പട്ടികയില്‍ രാജ്യത്തെ പരിസ്ഥിതി, കാലാവസ്ഥ സൗഹൃദ നഗരങ്ങളുടെ റേറ്റിംഗില്‍ കേരളത്തിലെ പ്രധാന പട്ടണങ്ങളായ തിരുവനന്തപുരവും കൊച്ചിയും പിറകില്‍ പോയിരിക്കുന്നു. 126 നഗരങ്ങളെ ഉള്‍പ്പെടുത്തി തയാറാക്കിയ പട്ടികയില്‍ 4 സ്റ്റാര്‍ റേറ്റിംഗ് നേടി 9 നഗരങ്ങള്‍ മുന്നിലെത്തിയപ്പോള്‍ കേരളത്തിലെ നഗരങ്ങള്‍ക്ക് 2 സ്റ്റാര്‍ മാത്രമാണ് കരസ്ഥമാക്കാനായത്. നഗരത്തിന്റെ വികസനവുമായി ബന്ധപ്പെട്ടും നയങ്ങള്‍ […]

1 76 77 78 79 80 350