കവര്‍ സ്റ്റോറി

മതരാഷ്ട്രവാദത്തിന്റെ ഇരുട്ട് സ്‌ക്രീനിലേക്ക് പടരുമ്പോള്‍

മതരാഷ്ട്രവാദത്തിന്റെ ഇരുട്ട് സ്‌ക്രീനിലേക്ക് പടരുമ്പോള്‍

ജമാഅത്തെ ഇസ്ലാമിക്ക് വിറളി പൂണ്ടിരിക്കുന്നു. നൂറ്റൊന്ന് ആവര്‍ത്തിച്ച് ചീറ്റിപ്പോയ മതരാഷ്ട്രവാദവും വിശ്വാസികള്‍ മുളയിലേ തള്ളിയ സമഗ്ര ഇസ്ലാം ജാര്‍ഗണുകളും അവരുടെ നിലതെറ്റിച്ച മട്ടാണ്. ഇക്കഴിഞ്ഞ നാളുകളില്‍ അവരുടെ ചാനല്‍ സ്ഥാപനമായ മീഡിയ വണ്‍ പ്രക്ഷേപണം ചെയ്ത കള്ളവാര്‍ത്ത ആ നിലതെറ്റലിന്റെയും നിലംപൊത്തലിന്റെയും ദൃഷ്ടാന്തമാണ്. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു എന്ന നിലയില്‍ ആ ചാനല്‍ പറത്തി വിട്ട കള്ളം മലയാള മാധ്യമ ചരിത്രത്തിലെ നികൃഷ്ടവും നെറികെട്ടതുമായ അധ്യായമാണ്. മാധ്യമം പത്രവും മീഡിയ വണ്‍ ചാനലും […]

മതംമാറ്റമല്ല മനംമാറ്റമാണ് ഇസ്‌ലാമിന്റെ വിഭാവന

മതംമാറ്റമല്ല മനംമാറ്റമാണ് ഇസ്‌ലാമിന്റെ വിഭാവന

വിശുദ്ധ ഖുര്‍ആനു ശേഷം മുസ്ലിം ലോകത്തിന്റെ ഏറ്റവും ആധികാരിക ഗ്രന്ഥവും തിരുനബിയുടെ ഹദീസുകളുടെ ഏറ്റവും ശ്രേഷ്ഠമായ ക്രോഡീകരണവുമായ സ്വഹീഹുല്‍ ബുഖാരി തുടങ്ങുന്നതുതന്നെ വളരെ പ്രശസ്തമായ ഈ വചനം കൊണ്ടാണ്: ”എല്ലാ കര്‍മങ്ങളും ശരിയാകുന്നതും സ്വീകരിക്കപ്പെടുന്നതും ശുദ്ധ കരുത്തുണ്ടാകുമ്പോഴാണ്. ഓരോരുത്തര്‍ക്കും അവനുദ്ദേശിച്ചതു ലഭിക്കും. ഒരാളുടെ ഹിജ്‌റ (നബി ക്കൊപ്പം(സ്വ) മക്കയില്‍ നിന്നും മദീനയിലേക്കുള്ള പലായനം) അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും ഉദ്ദേശിച്ചാണെങ്കില്‍ അവന്റെ ഹിജ്‌റ അതിനു വേണ്ടിയാണ്. മറിച്ച്, ഭൗതികമായ ലക്ഷ്യത്തോടെയാണെങ്കിലോ അല്ലെങ്കില്‍ ഒരു സ്ത്രീയെ കല്യാണം കഴിക്കുക എന്ന […]

അവര്‍ അര്‍ണബുമാരല്ല, അതുകൊണ്ട് ജാമ്യവുമില്ല

അവര്‍ അര്‍ണബുമാരല്ല, അതുകൊണ്ട് ജാമ്യവുമില്ല

ജാമ്യമാണ് ചട്ടം, ജയില്‍ അപവാദമാണ് എന്നതാണ് ഇന്ത്യന്‍ നീതിന്യായ വ്യയവസ്ഥയെ നയിക്കുന്ന അടിസ്ഥാന ദര്‍ശനങ്ങളിലൊന്ന്. ഏതെങ്കിലും കേസില്‍ ആരോപണവിധേയനായി അറസ്റ്റിലായതുകൊണ്ട് വ്യക്തിയുടെ പൗരാവകാശങ്ങള്‍ ലംഘിക്കപ്പെടരുതെന്ന നിര്‍ബന്ധമുള്ളതുകൊണ്ടാണ് ജാമ്യമാണ് ചട്ടമെന്ന സങ്കല്‍പ്പം നീതിന്യായ സംവിധാനം ഉയര്‍ത്തിപ്പിടിക്കുന്നത്. ആരോപണവിധേയന്‍ കുറ്റവാളിയല്ല. വിചാരണയ്ക്കൊടുവില്‍ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെടുമ്പോള്‍ മാത്രമേ അയാള്‍ കുറ്റവാളിയാകുന്നുള്ളൂ. അതുവരെ ആരോപണവിധേയന് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്കൊക്കെ അര്‍ഹതയുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ആരോപണവിധേയരാകുന്നവര്‍, ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള സ്വാധീനശക്തിയുള്ളവര്‍, കുറ്റകൃത്യങ്ങളില്‍ പങ്കാളിയായതിന്റെ ചരിത്രമുള്ളവര്‍ എന്നിവരുടെയെല്ലാം കാര്യത്തില്‍ ജാമ്യം […]

ജയിച്ചിട്ടും തോറ്റ് നിതീഷ് തോറ്റിട്ടും ജയിച്ച് തേജസ്വി

ജയിച്ചിട്ടും തോറ്റ് നിതീഷ് തോറ്റിട്ടും ജയിച്ച് തേജസ്വി

ബിഹാറിലെ ജനങ്ങള്‍ പ്രവചനങ്ങള്‍ തെറ്റിച്ചിരിക്കുന്നു. പ്രതീക്ഷകള്‍ അവസാന നിമിഷം തൂവിപ്പോയി. വോട്ടര്‍മാരെ പഴിച്ചിട്ട് ഫലമില്ല. പാര്‍ട്ടികള്‍ സ്വീകരിച്ച അവസരവാദപരവും ബുദ്ധിശൂന്യവുമായ അടവുകള്‍ ആ പിന്നാക്കസംസ്ഥാനത്തെ വര്‍ഗീയരാഷ്ട്രീയത്തിന്റെ പിടിയില്‍നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങളെ തട്ടിമാറ്റി. ഒരുവേള അവര്‍ണ രാഷ്ട്രീയത്തിന്റെ ധ്വജവാഹകനായ ലാലുപ്രസാദ് യാദവിന്റെ പുത്രന്‍ തേജസ്വി യാദവിന്റെ നേതൃത്വത്തില്‍, ‘മഹാഗഢ്ബന്ധ’ന്റെ ബാനറില്‍, മതേതര സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവസരം ആഗതമായി എന്ന കണക്കുകൂട്ടലുകളാണ് അവസാനനിമിഷം പിഴച്ചത്. 243 അംഗ അസംബ്ലിയില്‍ 125 സീറ്റ് നേടി എന്‍ ഡി എ ഭരണം നിലനിര്‍ത്തിയിരിക്കുന്നു. […]

തിരുനബി ഭക്ഷിച്ചതും വര്‍ജിച്ചതും

തിരുനബി ഭക്ഷിച്ചതും വര്‍ജിച്ചതും

തിരുനബിക്ക് ഭക്ഷണത്തോടുള്ള മനോഭാവം തന്നെ വ്യത്യസ്തമാണ്. ഭക്ഷണം ജീവിതത്തിന്റെ അടിസ്ഥാനാവശ്യങ്ങളില്‍ ഒന്നായല്ല നബി കാണുന്നത്. പലപ്പോഴും വിശപ്പ് സഹിച്ചായിരുന്നു നബിജീവിതം. ഒരേ ദിവസം രണ്ടു നേരം അവിടുന്ന് ഭക്ഷണം കഴിക്കില്ല. ദിവസങ്ങളോളം മുത്ത്‌നബിയുടെ വീട്ടില്‍ അടുപ്പു പുകയാറില്ല. നബിയുടെ(സ്വ) വിയോഗത്തിന് ശേഷമുള്ള ഒരു സംഭവമുണ്ട്. ആഇശാ ബീവിക്ക് ഒരാള്‍ വിഭവ സമൃദ്ധമായ ഭക്ഷണം എത്തിച്ചുകൊടുത്തു. കണ്ടയുടന്‍ ബീവി കരഞ്ഞു. തിരുനബി ഭക്ഷണത്തില്‍ കാണിച്ച ലാളിത്യമോര്‍ത്തായിരുന്നു അത്. തിരുനബി(സ്വ) മയമുള്ള പത്തിരി കഴിക്കാറില്ല എന്ന് സഹ്ല്‍(റ) പറയുന്നുണ്ട്. ആരാധനക്ക് […]

1 22 23 24 25 26 84