Articles

ജനങ്ങളാണ് പരമാധികാരത്തിന്റെ ഉത്തരം

ജനങ്ങളാണ്  പരമാധികാരത്തിന്റെ ഉത്തരം

രാജ്യത്തിന്റെ അടിസ്ഥാന രേഖയാണ് നമ്മുടെ ഭരണഘടന. 1949 നവം 26ന് നിയമനിർമാണ സഭ അംഗീകരിക്കുന്നതോടെയാണ് ഭരണഘടന നിലവിൽ വരുന്നത്. പിന്നീട് രണ്ട് മാസം കൂടെ കഴിഞ്ഞതിന് ശേഷമാണ് രാജ്യത്തിന്റെ അടിസ്ഥാന രേഖയായി ഭരണഘടന അംഗീകരിക്കപ്പെടുന്നത്. ഭരണഘടന പുറത്തിറങ്ങിയ സമയം ഇതിനെ നിശിതമായി വിമർശിച്ചവരുണ്ട്. ആർ എസ് എസിന്റെ മുഖപത്രമായ ഓർഗനൈസർ വാരിക “മനുസ്മൃതിയെ ഉൾക്കൊള്ളാത്തത് കൊണ്ട് ഇന്ത്യയുടെ സവിശേഷമായ സംസ്കാരത്തെ ഉൾക്കൊള്ളുന്ന ഒന്നല്ല’ ഇതെന്ന വാദം ഉന്നയിച്ചിരുന്നു. “വിദേശ ചിന്താധാരകളുമായി ചേർന്നു നിൽക്കുന്നതിനാൽ ഇന്ത്യയിലെ ഹിന്ദുക്കൾക്ക് അംഗീകരിക്കാനാകുന്ന […]

നേരിൻ വെള്ളിവെളിച്ചച്ചെരുവിൽ

നേരിൻ വെള്ളിവെളിച്ചച്ചെരുവിൽ

ഭിന്നഭാവങ്ങളുള്ള പലതരം പ്രതിസന്ധികളെ ഒരേസമയം അഭിമുഖീകരിക്കേണ്ട സാഹചര്യമാണ് ആഗോള ഇസ്‌ലാമിക സമൂഹത്തിനുള്ളത്. ഇന്ത്യൻ അവസ്ഥ അതിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല. അതിസൂക്ഷ്മമായി അവലോകനം ചെയ്തും സവിശേഷമായ പരിശോധനകൾ നടത്തിയും ജാഗ്രതയോടെ ഓരോ അടിയും മുന്നോട്ടു വെക്കുക എന്നതാണ് മുന്നേറ്റത്തിനുള്ള പോംവഴി. സമുദായത്തിനകത്ത് ആളെ തിരിച്ചറിയാനാകാത്ത വിധം അരിച്ചെത്തുന്ന അതിവൈകാരികതകൾ, പ്രഹരശേഷി ഏറെയുള്ള ഫാഷിസത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ പകർന്നാട്ടങ്ങൾ, പുതിയ സാംസ്കാരിക പ്രശ്നങ്ങൾ തുടങ്ങി വ്യത്യസ്ത വിഷയങ്ങളെ അഭിസംബോധന ചെയ്തല്ലാതെ സമുദായ ഗാത്രത്തിന് സുഗമമായ സഞ്ചാരം സാധ്യമല്ല. ഭാവിയെ […]

മതപ്രവർത്തനത്തിന് ഇവിടെയൊരു തടസ്സവുമില്ല

മതപ്രവർത്തനത്തിന്  ഇവിടെയൊരു തടസ്സവുമില്ല

ഇന്ന് പലഭാഗത്തു നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന ശബ്ദമാണ് ജിഹാദ്. ഞാന്‍ ചില പ്രസംഗങ്ങള്‍ കേട്ടിട്ടുണ്ട് അതില്‍ പറയുന്നു: “ഇന്ത്യാ രാജ്യത്ത് മുസ്‌ലിംകള്‍ക്ക് ജീവിതം പ്രയാസമാണ്. അതുകൊണ്ട് എല്ലാവരും ജിഹാദിനൊരുങ്ങണം. ഇന്ത്യാ രാജ്യത്തെ പിടിച്ചടക്കാനല്ല; മറിച്ച് രാജ്യത്ത് മുസ്‌ലിംകള്‍ നേരിടുന്ന പ്രായസങ്ങള്‍ ഇല്ലാതാക്കാനുള്ള പ്രതിരോധമാണ്. അതിനാല്‍ ജിഹാദിന് ആവശ്യമായ യുവാക്കളെ മാറ്റിനിര്‍ത്തുകയാണ് ഉലമാക്കള്‍ ചെയ്യേണ്ടത്. ഇവിടെ മുസ്‌ലിയാക്കന്മാര്‍ ചെയ്യുന്നത് വലിയ അബദ്ധമാണ്. ‘ “ഫത്ഹുല്‍ മുഈന്‍’ മുതല്‍ ശാഫിഈ ഇമാമിന്റെ “ഉമ്മ്’ വരെയുള്ള കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലെല്ലാം ജിഹാദിനെ കുറിച്ചുള്ള […]

പ്രതിനിധികളേ…

പ്രതിനിധികളേ…

പ്രിയപ്പെട്ട എസ് എസ് എഫ് പ്രതിനിധികളേ, പരിശുദ്ധ ഖുർആൻ പഠിപ്പിച്ച പ്രകാരം നാമെല്ലാവരും അല്ലാഹുവിന്റെ പ്രതിനിധികളാണ്. പ്രതിനിധി മറ്റൊരാൾക്കു പകരം പ്രവർത്തിക്കുന്ന ആളാണ്. ഈ ദുനിയാവിൽ നമ്മളെ മുഴുവനും അല്ലാഹു അവന്റെ പ്രതിനിധികളായിട്ടാണ് അയച്ചിട്ടുള്ളത്. മലക്കുകളോട് അല്ലാഹു പറഞ്ഞു: ഞാൻ ഭൂമിയിൽ ഒരു പ്രതിനിധിയെ നിശ്ചയിക്കാൻ പോകുന്നു. രക്തം ചിന്തുകയും നാശമുണ്ടാക്കുകയും ചെയ്യുന്ന ഒരു വിഭാഗത്തെ എന്തിനാണ് പ്രതിനിധികളായി അയക്കുന്നത് എന്നായിരുന്നു മലക്കുകളുടെ മറുചോദ്യം. അതിന് അല്ലാഹു നൽകിയ മറുപടി ഇതായിരുന്നു: നിങ്ങളറിയാത്തതൊക്കെ ഞാനറിയും. നിങ്ങൾ പറയുംപോലെയൊന്നുമല്ല […]

അദാനിക്ക് വീഴാമെങ്കില്‍ രാഹുലിന് വാഴാം

അദാനിക്ക് വീഴാമെങ്കില്‍ രാഹുലിന് വാഴാം

ആകസ്മികമായതെല്ലാം ചരിത്രത്തില്‍ ആകസ്മികങ്ങളല്ല. രണ്ട് സവിശേഷ സംഭവങ്ങള്‍, ഒരു പക്ഷേ പരസ്പര ബന്ധം പ്രത്യക്ഷത്തില്‍ ഇല്ലാത്തവ, ഒരേസമയത്ത് സംഭവിക്കുന്നതാണല്ലോ ആകസ്മികത. എന്നാല്‍ ഈ രണ്ട് സംഭവങ്ങളുടെയും തുടര്‍ചലനങ്ങള്‍ ചരിത്രത്തെ മറ്റൊരു തരത്തില്‍ രൂപപ്പെടുത്താനുള്ള ബലം അന്തരാ വഹിക്കുന്നു എങ്കില്‍ അവ തമ്മില്‍ കൂട്ടിയിണക്കാന്‍ കഴിയും. അത്തരം കൂട്ടിയിണക്കല്‍ സംഭവങ്ങളുടെ മറ്റൊരു വായനയ്ക്ക് വഴിയൊരുക്കുകയും ചെയ്യും. അതിനാലാണ് ആകസ്മികങ്ങള്‍ എല്ലായ്പ്പോഴും ആകസ്മികമല്ല എന്ന് പറയുന്നത്. ഇന്ത്യാ ചരിത്രത്തിലെ, ഒരു പക്ഷേ ലോകചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ രാഷ്ട്രീയ പദയാത്ര […]

1 6 7 8 9 10 461