Articles

അദാനിക്ക് വീഴാമെങ്കില്‍ രാഹുലിന് വാഴാം

അദാനിക്ക് വീഴാമെങ്കില്‍ രാഹുലിന് വാഴാം

ആകസ്മികമായതെല്ലാം ചരിത്രത്തില്‍ ആകസ്മികങ്ങളല്ല. രണ്ട് സവിശേഷ സംഭവങ്ങള്‍, ഒരു പക്ഷേ പരസ്പര ബന്ധം പ്രത്യക്ഷത്തില്‍ ഇല്ലാത്തവ, ഒരേസമയത്ത് സംഭവിക്കുന്നതാണല്ലോ ആകസ്മികത. എന്നാല്‍ ഈ രണ്ട് സംഭവങ്ങളുടെയും തുടര്‍ചലനങ്ങള്‍ ചരിത്രത്തെ മറ്റൊരു തരത്തില്‍ രൂപപ്പെടുത്താനുള്ള ബലം അന്തരാ വഹിക്കുന്നു എങ്കില്‍ അവ തമ്മില്‍ കൂട്ടിയിണക്കാന്‍ കഴിയും. അത്തരം കൂട്ടിയിണക്കല്‍ സംഭവങ്ങളുടെ മറ്റൊരു വായനയ്ക്ക് വഴിയൊരുക്കുകയും ചെയ്യും. അതിനാലാണ് ആകസ്മികങ്ങള്‍ എല്ലായ്പ്പോഴും ആകസ്മികമല്ല എന്ന് പറയുന്നത്. ഇന്ത്യാ ചരിത്രത്തിലെ, ഒരു പക്ഷേ ലോകചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ രാഷ്ട്രീയ പദയാത്ര […]

ഉത്തരേന്ത്യയിൽ വൈദ്യുതി അവസാനിച്ചിടത്തുനിന്ന് എസ് എസ് എഫ് തുടങ്ങിക്കഴിഞ്ഞു

ഉത്തരേന്ത്യയിൽ വൈദ്യുതി അവസാനിച്ചിടത്തുനിന്ന് എസ് എസ് എഫ് തുടങ്ങിക്കഴിഞ്ഞു

കഴിഞ്ഞ അമ്പതു വർഷമായി കേരളാ സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ് എസ് എഫ്) കേരളത്തിലുണ്ട്. ഒരു മതസംഘടനയുടെ വിദ്യാർഥി സംഘടനയായി തുടങ്ങുകയും വളരുകയും ചെയ്ത എസ് എസ് എഫ്, ഇന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുൾപ്പടെ വിപുലമായ സന്നാഹങ്ങളുള്ള വിദ്യാർഥി സംഘടനയായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ മുസ്‌ലിം ജീവിതം വലിയ തോതിൽ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ സന്ദർഭത്തിൽ, ഉത്തരേന്ത്യൻ ഗ്രാമങ്ങളിലിരുന്ന് പാട്ടുകൾ പാടുകയും ദഫുകൾ മുട്ടുകയും, ഖവാലി പാടി ആടുകയും ചെയ്യുന്ന പുതിയ തലമുറ മുസ്‌ലിംകളെകണ്ടാൽ പ്രതീക്ഷയുടെ പുതിയൊരു […]

ഗാന്ധിയില്ലായ്മയുടെ കരുത്ത്

ഗാന്ധിയില്ലായ്മയുടെ  കരുത്ത്

“1948 ജനുവരി 30, ഡല്‍ഹി. സായന്തനം. ഗാന്ധി ബിര്‍ളാ മന്ദിരത്തില്‍ നിന്ന് പുറത്തുവരുന്നു. ഉദ്യാനത്തില്‍ പ്രാര്‍ഥന ആരംഭിക്കാറായി. ശരീരത്തിലും മനസിലും ഖിന്നനായിരുന്നു. തന്റെ ജനതയുടെ വിധി അപാരതകളെ സ്പര്‍ശിച്ച ആ മഹാമനുഷ്യനെ അലട്ടിയിരുന്നു. പതിവിലും വിറയാര്‍ന്നു ആ ചലനങ്ങള്‍. സബര്‍മതിയില്‍ നിന്ന് ദണ്ഡിയിലേക്ക് ദ്രുതവേഗത്തില്‍ ചലിച്ച ആ കാലുകള്‍, ഒരു വലിയ സാമ്രാജ്യത്വത്തിന്റെ അടിവേരുകളെ കശക്കിയെറിഞ്ഞ പാദങ്ങള്‍ അന്ന് ക്ഷീണിതമായി കാണപ്പെട്ടു. മനുവിന്റെയും ആഭയുടെയും ചുമലില്‍ കരങ്ങള്‍ ചേര്‍ത്ത് ഗാന്ധി പതിയെ നടന്നു. പ്രാര്‍ഥനാ വേദിയിലെ പടിക്കെട്ടുകള്‍ […]

ജീവിതത്തിന്റെ ഉറവകളെ തൊടാൻ

ജീവിതത്തിന്റെ  ഉറവകളെ തൊടാൻ

മലയാളത്തിൽ അടുത്ത കാലത്ത് ഏറെ വായിക്കപ്പെട്ട ഒരു നോവലാണ് ബെന്യാമിന്റെ ആട് ജീവിതം.ഒരു മനുഷ്യന് അനുഭവിക്കേണ്ടി വന്ന ദുഃഖവും ദുരിതവും അതിസങ്കീർണമായ ഒരു ജീവിതാവസ്ഥയിൽ കുടിച്ചു തീർക്കുന്ന നജീബെന്ന കഥാപാത്രം വായനക്കാരുടെ മനസ്സിൽ എക്കാലവും ജീവിക്കും. ജീവിതത്തിന്റെ അറിയപ്പെടാത്ത ഭൂഖണ്ഡങ്ങളെ പരിചയപ്പെടുത്തുമ്പോൾ നോവലിസ്റ്റ് കാണിക്കുന്ന കരവിരുത് അതിശയകരം തന്നെ. പ്രസ്തുത കൃതിയുടെ ഒരു പൂർണ വായന ഈ എഴുത്തിന്റെ ഉദ്ദേശ്യമല്ല. മറിച്ച് ഒരു സാഹിത്യ കൃതി പങ്കു വെക്കുന്ന സംഭവങ്ങൾ മലയാള ഭാവനയിൽ, ഒരു പ്രവാസി മനസ്സിന്റെ […]

ഹിജാബ് നിരോധനം: അവകാശങ്ങളില്ലാതായിപ്പോയ മുസ്‌ലിം സ്ത്രീ

ഹിജാബ് നിരോധനം: അവകാശങ്ങളില്ലാതായിപ്പോയ മുസ്‌ലിം സ്ത്രീ

2021 ഡിസംബര്‍ 31 നാണ് ഉഡുപ്പിയിലെ ഗവണ്‍മെന്റ് ഗേള്‍സ് പി യു കോളജ് ക്ലാസ്മുറികളില്‍ ഹിജാബ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഒരു നിയമമോ പ്രമേയമോ മാര്‍ഗരേഖയോ ഇല്ലാതെയാണ് ഈ നിയന്ത്രണം. വിദ്യാര്‍ഥിനികള്‍ ശിരോവസ്ത്രം ഉപയോഗിക്കുന്നത് അധികൃതര്‍ വിലക്കി. ഈ നീക്കത്തില്‍ പ്രതിഷേധിച്ച് ആറ് വിദ്യാര്‍ഥിനികള്‍ മൂന്ന് ദിവസത്തോളം ക്ലാസ് മുറിക്ക് പുറത്തിരുന്നു. ഹിജാബ് ധരിച്ച് ക്ലാസില്‍ കയറാന്‍ അനുവദിക്കണമെന്ന് അവര്‍ നിരന്തരം ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ അംഗീകരിച്ചില്ല. 2022 മാര്‍ച്ച് 15 ന് കര്‍ണാടക ഹൈക്കോടതി 05/02/2022 ലെ സര്‍ക്കാര്‍ […]

1 5 6 7 8 9 459