1520

ജീവിതത്തിന്റെ ഉറവകളെ തൊടാൻ

ജീവിതത്തിന്റെ  ഉറവകളെ തൊടാൻ

മലയാളത്തിൽ അടുത്ത കാലത്ത് ഏറെ വായിക്കപ്പെട്ട ഒരു നോവലാണ് ബെന്യാമിന്റെ ആട് ജീവിതം.ഒരു മനുഷ്യന് അനുഭവിക്കേണ്ടി വന്ന ദുഃഖവും ദുരിതവും അതിസങ്കീർണമായ ഒരു ജീവിതാവസ്ഥയിൽ കുടിച്ചു തീർക്കുന്ന നജീബെന്ന കഥാപാത്രം വായനക്കാരുടെ മനസ്സിൽ എക്കാലവും ജീവിക്കും. ജീവിതത്തിന്റെ അറിയപ്പെടാത്ത ഭൂഖണ്ഡങ്ങളെ പരിചയപ്പെടുത്തുമ്പോൾ നോവലിസ്റ്റ് കാണിക്കുന്ന കരവിരുത് അതിശയകരം തന്നെ. പ്രസ്തുത കൃതിയുടെ ഒരു പൂർണ വായന ഈ എഴുത്തിന്റെ ഉദ്ദേശ്യമല്ല. മറിച്ച് ഒരു സാഹിത്യ കൃതി പങ്കു വെക്കുന്ന സംഭവങ്ങൾ മലയാള ഭാവനയിൽ, ഒരു പ്രവാസി മനസ്സിന്റെ […]

ഹിജാബ് നിരോധനം: അവകാശങ്ങളില്ലാതായിപ്പോയ മുസ്‌ലിം സ്ത്രീ

ഹിജാബ് നിരോധനം: അവകാശങ്ങളില്ലാതായിപ്പോയ മുസ്‌ലിം സ്ത്രീ

2021 ഡിസംബര്‍ 31 നാണ് ഉഡുപ്പിയിലെ ഗവണ്‍മെന്റ് ഗേള്‍സ് പി യു കോളജ് ക്ലാസ്മുറികളില്‍ ഹിജാബ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഒരു നിയമമോ പ്രമേയമോ മാര്‍ഗരേഖയോ ഇല്ലാതെയാണ് ഈ നിയന്ത്രണം. വിദ്യാര്‍ഥിനികള്‍ ശിരോവസ്ത്രം ഉപയോഗിക്കുന്നത് അധികൃതര്‍ വിലക്കി. ഈ നീക്കത്തില്‍ പ്രതിഷേധിച്ച് ആറ് വിദ്യാര്‍ഥിനികള്‍ മൂന്ന് ദിവസത്തോളം ക്ലാസ് മുറിക്ക് പുറത്തിരുന്നു. ഹിജാബ് ധരിച്ച് ക്ലാസില്‍ കയറാന്‍ അനുവദിക്കണമെന്ന് അവര്‍ നിരന്തരം ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ അംഗീകരിച്ചില്ല. 2022 മാര്‍ച്ച് 15 ന് കര്‍ണാടക ഹൈക്കോടതി 05/02/2022 ലെ സര്‍ക്കാര്‍ […]

മലയാളിയെ മടുപ്പിച്ച് ചാനലുകൾ

മലയാളിയെ മടുപ്പിച്ച് ചാനലുകൾ

മലയാളത്തിലെ വാർത്താചാനലുകളുടെ ചരിത്രം ആരംഭിക്കുന്നത് ഏഷ്യാനെറ്റിൽ നിന്നാണെങ്കിലും അതിലെ വഴിത്തിരിവ് കൈരളിയുടെ വരവാണ്. കൈരളി സമ്പൂർണമായി ഒരു സി പി എം സംരംഭമായിരുന്നു. ലോക്കൽ കമ്മിറ്റികൾക്ക് മുതൽ ക്വാട്ട നിശ്ചയിച്ച് മൂലധനം സമാഹരിച്ചാണ് അത് വരുന്നത്. ലോക ടെലിവിഷൻ മാധ്യമ ചരിത്രത്തിൽ അതിന് സമാനതകളില്ല. ഇപ്പോൾ മീഡിയ വണ്ണിൽ നിന്ന് രാജിവെച്ച്, ടെലിവിഷൻ ജേണലിസത്തോട് തന്നെ വിടപറഞ്ഞ രാജീവ് ശങ്കരന്റെ ആദ്യ ചാനൽ തട്ടകം കൈരളി ആയിരുന്നു. കൈരളിയിൽ എന്നും രണ്ട് തട്ടുണ്ടായിരുന്നു. കൈരളി പാർട്ടി ചാനലാണെന്നും […]

നമ്മുടെ റിപ്പബ്ലിക്: അംബേദ്കറെ ഓര്‍മിക്കാം കാവല്‍ നില്‍ക്കാം

നമ്മുടെ റിപ്പബ്ലിക്: അംബേദ്കറെ ഓര്‍മിക്കാം കാവല്‍ നില്‍ക്കാം

ഓര്‍മകള്‍ കണിശമായ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. നാം രാഷ്ട്രീയത്തെ നേരിട്ട് വരിച്ചില്ല എങ്കിലും രാഷ്ട്രീയം നമ്മെ വരിക്കുകയും ബാധിക്കുകയും ചെയ്യുമല്ലോ? അതിനാല്‍ നമ്മുടെ രാഷ്ട്രത്തെക്കുറിച്ചുള്ള ഓര്‍മകളിലും ഈ രാഷ്ട്രം രൂപപ്പെട്ട രാഷ്ട്രീയം നമ്മെ നാമറിയാതെ കൊളുത്തിവലിക്കും. അതുകൊണ്ടാണ് സ്വാതന്ത്ര്യപിറവിയില്‍ നാം ഗാന്ധിയെ ഒരാഹ്വാനവുമില്ലാതെ ഓര്‍മിക്കുന്നത്. സ്വാതന്ത്ര്യദിനത്തില്‍ നിന്ന്, എന്തിന് ജയന്തി ദിനത്തില്‍ നിന്നുപോലും ഗാന്ധിയെ പുറന്തള്ളാന്‍ സംഘടിതവും ഭരണകൂടപരവുമായ ശ്രമങ്ങള്‍ കൊണ്ടുപിടിച്ചു നടന്നിട്ടും നാം സ്വാതന്ത്ര്യപ്പിറവിയില്‍ ഗാന്ധിയെ ഓര്‍ക്കുന്നു. സ്്വാതന്ത്ര്യം എന്ന ആശയത്തിലേക്കുള്ള നമ്മുടെ വലിയ നടത്തം […]