By രിസാല on August 31, 2020
1397, Article, Articles, Issue, കവര്‍ സ്റ്റോറി, ചൂണ്ടുവിരൽ
വൈകിയെങ്കിലും ദേശവ്യാപകമായി ചില ഉണര്‍വുകള്‍ അനുഭവപ്പെടുന്നു എന്ന ആഹ്ലാദമുണ്ട് ഈ കുറിപ്പിന്റെ പശ്ചാത്തലമായി. പാരിസ്ഥിതികാഘാത നിര്‍ണയത്തിന്റെ കരട് തുടക്കത്തില്‍ ഉണ്ടായിരുന്ന വലിയ നിശബ്ദതയെ ഭേദിച്ച് ചില പ്രതിഷേധങ്ങളെ ഉയര്‍ത്തിയിരിക്കുന്നു. എന്താണ് ആ വ്യവസ്ഥയുടെ അപകടമെന്ന വിശദീകരണങ്ങള്‍ വന്നുതുടങ്ങുന്നു. പൊതുവില്‍ മൗനം ദീക്ഷിച്ചുപോരുന്ന രാഹുല്‍ ഗാന്ധി വരെ സുചിന്തിതവും ശക്തവുമായ അഭിപ്രായങ്ങള്‍ പറയുന്നു. കൊവിഡ് കാലമായിട്ടും ചെറിയതോതില്‍ അനക്കങ്ങള്‍ ഉണ്ടാകുന്നു. ഒരു സമഗ്രാധിപത്യ ഭരണകൂടത്തിന്റെ നയത്തെ തിരുത്തുക എളുപ്പമല്ല. അതിനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടേക്കാം. പക്ഷേ, ആ ശ്രമങ്ങള്‍ ഉണ്ടാക്കുന്ന […]
By രിസാല on August 31, 2020
1397, Article, Articles, Issue
എല്ലാ വിഭാഗങ്ങള്‍ക്കും സ്വന്തം വിശ്വാസം കാത്തുസൂക്ഷിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം. ആ സ്വാതന്ത്ര്യം നിയന്ത്രിക്കാന്‍ ശ്രമമുണ്ടായാല്‍ ചെറുക്കാന്‍ വ്യവസ്ഥ ചെയ്യുന്ന, മതനിരപേക്ഷമാണ് രാജ്യമെന്ന് പ്രഖ്യാപിക്കുന്ന ഭരണഘടന. ആ പ്രഖ്യാപനത്തിന്റെ അന്തസ്സത്തയെ ശരിയാംവിധം വ്യാഖ്യാനിച്ച് പൗരന്റെ അവകാശങ്ങളെ സംരക്ഷിക്കുന്ന നീതിന്യായ സംവിധാനം. ഭരണഘടനാ വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രം നിയമനിര്‍മാണം നടത്തുന്ന പാര്‍ലമെന്റും അതിനനുസരിച്ച് ചട്ടങ്ങളുണ്ടാക്കി നടപ്പാക്കുന്ന ഉദ്യോഗസ്ഥ സംവിധാനവും. ഇന്ത്യന്‍ യൂണിയനെന്ന സങ്കല്‍പ്പം വിശാലാര്‍ഥത്തില്‍ ഇങ്ങനെയൊക്കെയാണ്, അല്ലെങ്കില്‍ ആയിരുന്നു. ഈ സങ്കല്‍പ്പത്തില്‍ അധിഷ്ഠിതമായ രാജ്യമായി ഇന്ത്യന്‍ യൂണിയന് മാറുന്നതിന് മുമ്പ് […]
By രിസാല on August 31, 2020
1397, Article, Articles, Issue
ഏതായാലും രാമക്ഷേത്രനിര്‍മാണം രാജ്യത്ത് വ്യത്യസ്ത പ്രതികരണങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. ഈ പ്രതികരണങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുമ്പോള്‍ ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറുകളില്‍ നിന്ന് രണ്ടായിരത്തി ഇരുപതുകളിലെത്തുമ്പോഴേക്കും ഇന്ത്യയിലെ വ്യത്യസ്തമായ മത സാമുദായിക രാഷ്ട്രീയ പ്രതിനിധാനങ്ങള്‍ കടന്നുപോയ മാറ്റങ്ങള്‍ നമുക്ക് വ്യക്തമാവും. രാമക്ഷേത്രം ഹിന്ദു സ്വാഭിമാനത്തിന്റെ പ്രതീകമാണെന്ന് വിശ്വസിക്കുകയും അതില്‍ ആത്മഹര്‍ഷം കൊള്ളുകയും ചെയ്യുന്ന ഒരു വിഭാഗം അന്നും ഇന്നുമുണ്ട്. ‘ഗര്‍വോട് കൂടി പറയുക, ഞങ്ങള്‍ ഹിന്ദുവാണെന്ന്’ എന്ന ഈ വിഭാഗത്തിന്റെ മുദ്രാവാക്യം ഇപ്പോള്‍ പ്രബലമായിരിക്കുകയാണ്. 1992 ല്‍ ഇത്രയധികം ആത്മബലം ഹിന്ദുത്വ തീവ്രവിഭാഗക്കാര്‍ക്ക് ഉണ്ടായിരുന്നില്ല. […]
By രിസാല on August 31, 2020
1397, Article, Articles, Issue, വർത്തകൾക്കപ്പുറം
ബെയ്റൂത്ത്! എത്രയോ കൃതഹസ്തരായ എഴുത്തുകാര്‍ക്കും കവികള്‍ക്കും ഗായകര്‍ക്കും സര്‍ഗപ്രതിഭകള്‍ക്കും ജന്മം നല്കിയ ദേശം. നാഗരികതയുടെ കുത്തൊഴുക്കില്‍ ഏഴുതവണ ധൂമപടലങ്ങളായി ചരിത്രത്തില്‍ വിലയം കൊണ്ട മഹാനഗരമാണിത്. ഇക്കഴിഞ്ഞ ആഗസ്ത് നാലിന് ബെയ്റൂത്ത് തുറമുഖത്ത് 2750കി.ഗ്രാം അമോണിയം നൈട്രേറ്റ് എന്ന അതിമാരക സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് 160മനുഷ്യര്‍ കൊല്ലപ്പെടുകയും 6000പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്നുലക്ഷം മനുഷ്യര്‍ ഭവനരഹിതരാവുകയും ചെയ്തപ്പോള്‍, നാഗസാക്കിയെ ഓര്‍മിപ്പിക്കുന്ന ആ ദുരന്തത്തിന്റെ വ്യാപ്തി വേണ്ടവിധം നാം ചര്‍ച്ച ചെയ്തില്ല. ഒരു രാജ്യത്തിന്റെ എല്ലാ കരുതലുകളും അതിഭയങ്കര സ്ഫോടനത്തിലൂടെ ഛിന്നഭിന്നമായപ്പോള്‍ […]
By രിസാല on August 31, 2020
1397, Article, Articles, Issue, അഭിമുഖം
വിവിധ പഠനശാഖകളില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായവും വിദേശ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തനാനുമതിയും ഉള്‍പ്പെടെയുള്ള പരിഷ്കാരങ്ങളുമായാണ് 2020 ദേശീയ വിദ്യാഭ്യാസ നയം ഇക്കഴിഞ്ഞ ജൂലൈ 29ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ അവതരിപ്പിച്ചത്. എന്നാല്‍ ലോകത്തെ ഏറ്റവും മികച്ച 100 സര്‍വകലാശാലകളെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതിലൂടെ മികച്ച വിദ്യാഭ്യാസത്തിന്റെ ചെലവ് കാര്യമായി വര്‍ധിക്കുമെന്ന് ‘ദ ഐഡിയ ഓഫ് ദ യൂണിവേഴ്സിറ്റി’ പുസ്തകത്തിന്റെ എഡിറ്റര്‍ ദേബാദിത്യ ഭട്ടാചാര്യ ഹഫ്പോസ്റ്റ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സര്‍വകലാശാലകള്‍ക്ക് സ്വന്തം ഹിതമനുസരിച്ച് ഫീസ് നിര്‍ണയിക്കാനുള്ള അധികാരം […]