1506

തിരുപാഠശാലയിലെ അധ്യാപനരീതികള്‍

തിരുപാഠശാലയിലെ അധ്യാപനരീതികള്‍

സര്‍വമാന സദ്ഗുണങ്ങളും പരിപൂര്‍ത്തീകരിക്കാന്‍ വേണ്ടിയാണ് തിരുനബി(സ്വ) നിയോഗിതനായിട്ടുള്ളത്. അതുകൊണ്ടുതന്നെ ദിവ്യവിജ്ഞാനീയങ്ങളും കര്‍മാനുഷ്ഠാനങ്ങളും ആത്മസംസ്‌കരണത്തിന്റെ പ്രായോഗിക പാഠങ്ങളും ഈ ജഗദ്ഗുരു ലോകത്തിന് പകര്‍ന്നുനല്‍കി. പുതുലോകത്തിന്റെ വൈജ്ഞാനിക സങ്കല്‍പങ്ങളുമായി പലപ്പോഴും അത് വിയോജിച്ചു. ഇന്ന് അറിവ് വില്‍ക്കാനും വാങ്ങാനും പറ്റുന്ന ചന്തച്ചരക്ക് മാത്രമാണ്. കമ്പോളത്തിലെ ഏറ്റവും വിലപിടിപ്പുള്ള വിഭവമായി വിദ്യാഭ്യാസം മാറിയതോടെ അവിടേക്ക് ജനങ്ങളുടെ ഒഴുക്ക് ശക്തമാവുക സ്വാഭാവികം. അങ്ങനെ ഭൗതിക ലക്ഷ്യത്തിനപ്പുറത്തേക്ക് വികസിക്കാതെ മാനവികതയുടെ ചേരുവകള്‍ ബാഷ്പീകരിക്കപ്പെട്ട ആര്‍ത്തിപ്പണ്ടാരങ്ങളുടെ പറുദീസയായി വിദ്യാഭ്യാസരംഗം മാറി. തിരുനബിയുടെ പാഠശാലയിലേക്ക് വരിക. അവിടെ […]

അനുധാവനത്തിന്റെ യുക്തിയും ശുദ്ധിയും

അനുധാവനത്തിന്റെ യുക്തിയും ശുദ്ധിയും

ഇജ്തിഹാദ് മുഖേന മുജ്തഹിദ് കണ്ടെത്തിയ ഹുക്മുകൾ- വിധികൾ മുജ്തഹിദല്ലാത്ത വ്യക്തികള്‍ അനുധാവനം ചെയ്യല്‍ നിര്‍ബന്ധമാണ്. ഈ അനുധാവനമാണ് ഉസൂലുല്‍ ഫിഖ്ഹിന്റെ സാങ്കേതിക ഭാഷയില്‍ തഖ്‌ലീദ് എന്ന് പറയുന്നത്. ഒരു മുജ്തഹ്ദിന്റെ വാക്കുകള്‍ അതിന്റെ യഥാർഥ തെളിവുകള്‍ അറിയാതെത്തന്നെ ശരിയാണെന്ന ഉറച്ച വിശ്വാസത്തോടെ സ്വീകരിക്കുന്നതാണ് തഖ്‌ലീദ് എന്ന് ഉസൂലുല്‍ ഫിഖ്ഹ് നിർവചിച്ചു(1). മുജ്തഹിദല്ലാത്ത വ്യക്തികളെ മറ്റെന്തെങ്കിലും വിഷയത്തിലോ ഫിഖ്ഹില്‍ തന്നെയോ പിന്‍പറ്റിയാല്‍ അത് പ്രസ്തുത തഖ്‌ലീദിന്റെ പരിധിയില്‍ പെടുന്നില്ല. അഥവാ ഇന്ന് പലരെയും മുജ്തഹിദ്, ആധുനിക മുജ്തഹിദ് എന്നെല്ലാം […]

മാറുന്ന ലോകത്ത് മാറാത്ത ഇസ്‌ലാമോ?

മാറുന്ന ലോകത്ത്  മാറാത്ത ഇസ്‌ലാമോ?

സമഗ്രതയാണ് ഇസ്‌ലാമിക നിയമങ്ങളുടെ മറ്റൊരു സവിശേഷത. ഓരോ വ്യക്തികളുടെയും ജനനം മുതൽ മരണം വരെ അവർ അനുഷ്ഠിക്കേണ്ടതും ഉപേക്ഷിക്കേണ്ടതുമായ കാര്യങ്ങളെല്ലാം കൃത്യമായി ഇസ്‌ലാം പറയുന്നുണ്ട്. മരണശേഷം അവർക്കായി സമൂഹം ചെയ്യേണ്ട സംസ്കരണ കർമങ്ങളും അനന്തരസ്വത്തുകളുടെ വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ വിതരണ രീതികളും പഠിപ്പിക്കുന്നുണ്ട്. പരസ്യമായും രഹസ്യമായും ഇവയത്രയും പാലിക്കുന്നവനാണ് യഥാർത്ഥ വിശ്വാസി. കുളിക്കുക, വിസർജിക്കുക, ശൗച്യം ചെയ്യുക പോലുള്ള തികച്ചും വ്യക്തിനിഷ്ഠമായ പ്രവർത്തനങ്ങളും കച്ചവടം, വ്യവസായം പോലുള്ള വ്യവഹാരങ്ങളും സ്വത്ത് വഹകൾ അധ്വാനിച്ചുണ്ടാക്കുന്നതും അവയിലെ ക്രയവിക്രയങ്ങളും എന്തിനധികം ലൈംഗികാസ്വാദനങ്ങൾ […]

ഹിന്ദി അതിനാല്‍ ഹിന്ദിക്ക് വേണ്ടിയല്ല

ഹിന്ദി അതിനാല്‍  ഹിന്ദിക്ക് വേണ്ടിയല്ല

അതിനിടെ മറ്റൊന്ന് സംഭവിക്കുന്നുണ്ട്. ഭാഷയിലാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ ഔദ്യോഗിക ഭാഷ സംബന്ധിച്ച പാര്‍ലമെന്ററി സമിതി, The Committee of Parliament on Official Language, പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന് സമര്‍പിച്ച അതിന്റെ വിശാല റിപ്പോര്‍ട്ടാണ് സംഗതി. പ്രതീക്ഷിച്ചതുപോലെ അല്ലെങ്കില്‍ കാലങ്ങളായ കളമൊരുക്കലിന്റെ ഫലമെന്നപോലെ ഹിന്ദി ഭാഷയെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചുള്ളതാണ് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍വകലാശാലകള്‍, സ്‌കൂളുകള്‍, മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ മുഴുവന്‍ സിരാകേന്ദ്രങ്ങളിലും ഹിന്ദി പ്രവഹിക്കണം എന്നതാണ് നിര്‍ദേശങ്ങളുടെ കാതല്‍. അതീവ അനിവാര്യത […]