1515

മുഹ്‌യിദ്ദീൻ മാല; മാപ്പിള സാമൂഹികതക്കും വൈകാരികതക്കുമിടയിൽ

മുഹ്‌യിദ്ദീൻ മാല;  മാപ്പിള സാമൂഹികതക്കും  വൈകാരികതക്കുമിടയിൽ

സ്ഥല-കാല-പരിസര ബന്ധിതമായാണ് ഓരോ സാഹിത്യരചനയും ഉരുവംകൊള്ളുന്നത്. അതുകൊണ്ടാണ് സാഹിത്യം, സാമൂഹിക – സാംസ്കാരിക മൂല്യച്യുതികൾക്കുള്ള പരിഹാരവും രാഷ്ട്രീയ മേധാവിത്വ വാഴ്ചകൾക്കെതിരെയുള്ള പ്രതിഷേധവും അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദവുമായി അവതരിപ്പിക്കപ്പെട്ടത്. മാപ്പിള സാമൂഹികതയുടെ വീക്ഷണ വ്യതിയാനങ്ങളും ദാർശനിക – രാഷ്ട്രീയ സംഘർഷങ്ങളും അതാത് കാലഘട്ടങ്ങളിലെ സാഹിത്യ നിർമിതികളിൽ പ്രതിഫലിക്കുന്നുണ്ട്. പുണ്യാത്മാക്കളുടെ ജീവചരിത്ര/ (Hagiographic) സാഹിത്യ ഗണത്തിൽപ്പെട്ട മാലപ്പാട്ടുകൾ സ്മരിക്കപ്പെടുന്ന വ്യക്തിയുടെ ജീവിതം അവതരിപ്പിക്കലിലൂടെ വിശ്വാസിയുടെ ആത്മീയതയെ ഉദ്ദീപിപ്പിക്കുക മാത്രമല്ല സാമൂഹികതയോടുള്ള കാലോചിതമായുള്ള അഭിസംബോധന കൂടി അടയാളപ്പെടുത്തുന്നു. സാഹിത്യത്തിന്റെ രൂപം, ശൈലി, സൗന്ദര്യശാസ്ത്രം […]

ബി ജെ പി മറ്റൊരു ഗുജറാത്ത് നിര്‍മിക്കുന്നു

ബി ജെ പി മറ്റൊരു ഗുജറാത്ത് നിര്‍മിക്കുന്നു

പരിതാപകരമെങ്കിലും ആശ്ചര്യകരമല്ലാത്ത ഒരു നീക്കത്തില്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്(യു ജി സി) കീഴിലുള്ള സര്‍വകലാശാലകളിലെ ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ക്ക് നല്‍കിയിരുന്ന മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പ് നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ തീരുമാനിച്ചിരിക്കുന്നു. ഫെലോഷിപ്പ് നിര്‍ത്തലാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രഗവണ്‍മെന്റ് പറഞ്ഞത് ഇപ്രകാരമായിരുന്നു: “സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഉന്നത വിദ്യാഭ്യാസത്തിനുള്ള മറ്റു ഫെലോഷിപ്പ് പദ്ധതിയുടെ ഉപയോക്താക്കള്‍ തന്നെയാണ് മൗലാനാ ആസാദ് ഫെലോഷിപ്പിന്റെയും ഉപയോക്താക്കള്‍. ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ ഇതിനകം തന്നെ അത്തരം പദ്ധതികളുടെ പരിധിയില്‍ വരുന്നതിനാല്‍ 2022-2023 കാലയളവിലെ ആസാദ് […]

പ്രചാരണവും പ്രതിരോധവും: ഗുജറാത്തിന്റെയും ഹിമാചലിന്റെയും പാഠങ്ങൾ

പ്രചാരണവും പ്രതിരോധവും: ഗുജറാത്തിന്റെയും  ഹിമാചലിന്റെയും പാഠങ്ങൾ

ബി ജെ പി നേട്ടമുണ്ടാക്കുന്ന എല്ലാ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കും പിന്നാലെ അവരുടെ രാഷ്ട്രീയ പ്രതിയോഗികള്‍ സ്ഥിരം ആവര്‍ത്തിക്കുന്ന ചില പല്ലവികളുണ്ട്. ബി ജെ പി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമത്വം കാട്ടി, കാശ് നല്‍കി വോട്ട് പിടിച്ചു, ഹിന്ദുത്വ കാര്‍ഡ് ഇറക്കി തുടങ്ങിയ ആരോപണങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടാണ് ബി ജെ പി വിമര്‍ശകര്‍ എല്ലാ തവണയും സ്വയം സമാധാനപ്പെടുന്നത്. 2014 മുതല്‍ ഇന്ന് വരെയും ഈ പാറ്റേണിന് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. തങ്ങള്‍ക്ക് നേട്ടമുണ്ടാക്കാന്‍ പോവുന്നത് ആരാണെന്നതിനെപ്പറ്റി വോട്ടമാര്‍ക്ക് […]

മൊറോക്കോ മടങ്ങി, ഇനി പറയൂ ഫുട്‌ബോള്‍ വെറും കളിയായിരുന്നോ?

മൊറോക്കോ മടങ്ങി, ഇനി പറയൂ ഫുട്‌ബോള്‍ വെറും  കളിയായിരുന്നോ?

ഭൂമിയില്‍ മനുഷ്യരാല്‍ ഏറ്റവും കൂടുതല്‍ ആലോചിക്കപ്പെട്ട, എഴുതപ്പെട്ട കായിക വിനോദം ഫുട്‌ബോള്‍ ആണ്. ഒരു തുകല്‍ പന്തിന് പിന്നാലെ 20 പേരുടെ പല താളങ്ങള്‍ അന്തരാ വഹിച്ചുള്ള പാച്ചില്‍, രണ്ടുപേരുടെ ഏകാന്തവും സംഭ്രമഭരിതവുമായ കാവല്‍, കളത്തിന് പുറത്ത് പലദേശങ്ങളെ, പല വൈകാരികതകളെ ആവാഹിച്ച് ആര്‍ത്തലയ്ക്കുന്ന കാണികള്‍… ഉഗ്രപ്രതിഭയുടെ ഒരു നിമിഷത്തെ മിന്നലാട്ടത്തില്‍ ഗതിതിരിയാന്‍ വെമ്പുന്ന കളി… അങ്ങനെ പലതുമുണ്ട് ഫുട്‌ബോളിനെ ഇത്ര ജനപ്രിയമാക്കിയതിന് പിന്നില്‍. അതു മാത്രമാണോ? അല്ല. അതേക്കുറിച്ച് പറയാനാണ് ഈ ലോകകപ്പ് ആഘോഷത്തിന്റെ നാളുകളില്‍ […]