1517

പരിചയാണ് ഈ പരിശുദ്ധ അധ്യായം

പരിചയാണ്  ഈ പരിശുദ്ധ അധ്യായം

മനുഷ്യനെ നേര്‍മാര്‍ഗത്തിലേക്ക് ക്ഷണിക്കുകയാണ് ഖുര്‍ആന്‍. മനുഷ്യന്റെ ഉത്ഭവവും സ്വഭാവവും പാമര്‍ശിക്കുന്ന വിശുദ്ധഗ്രന്ഥം സല്‍ഗുണങ്ങള്‍ സ്വീകരിച്ച് സന്‍മാർഗിയാവാനുള്ള വഴികളും വിശദീകരിക്കുന്നുണ്ട്. ഇന്‍സാന്‍ -മനുഷ്യന്‍ എന്നൊരു അധ്യായം തന്നെ കൊണ്ടുവന്ന ദൈവീകഗ്രന്ഥം അവസാനിക്കുന്നത് നാസ്-ജനങ്ങള്‍ എന്ന അധ്യായത്തിലാണ്.മനുഷ്യന്റെ പ്രധാന ശത്രുക്കളെ പരിചയപ്പെടുത്തി അതിനുള്ള പ്രതിവിധിയും ഉണര്‍ത്തി വിശ്വാസി മനസ്സിനെ വെളിച്ചത്തിൽ മുക്കുകയാണ് ആറ് സൂക്തങ്ങളുള്ള ഈ അധ്യായം. “നബിയേ അങ്ങ് പ്രഖ്യാപിക്കുക. ജനങ്ങളുടെ രക്ഷിതാവും മനുഷ്യരുടെ രാജാവും മനുഷ്യരുടെ ദൈവവുമായിട്ടുള്ളവനോട് ഞാന്‍ കാവല്‍ തേടുന്നു’ (നാസ് 1 – 3). […]

പടിഞ്ഞാറങ്ങാടി ഒറവിൽ അബ്ദുറഹ്മാൻ മുസ്‌ലിയാർ

പടിഞ്ഞാറങ്ങാടി ഒറവിൽ  അബ്ദുറഹ്മാൻ മുസ്‌ലിയാർ

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആദ്യകാല ചരിത്രത്തിൽ നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വമാണ് ഒറവിൽ അബ്ദുറഹ്മാൻ മുസ്‌ലിയാർ. ജനനം കൊണ്ട് പടിഞ്ഞാറങ്ങാടി സ്വദേശിയായ അദ്ദേഹം കർമം കൊണ്ട് കോഴിക്കോട് വലിയങ്ങാടിയിലെ പ്രശസ്തമായ പള്ളിയിലേക്ക് ചേർത്തി മുദാക്കര ഉസ്താദ് എന്ന് അറിയപ്പെട്ടു. ഒറവിൽ ഹൈദ്രു ഹാജിയുടെ മകനാണ്. ക്രി. 1907ലാണ് ജനനം. അറക്കൽ മൂപ്പരുടെ ഇളയ മകൾ ചുങ്കത്ത് വീട്ടിൽ ഫാത്തിമ എന്ന പാത്തുണ്ണി ഉമ്മയാണ് ഒറവിൽ ഉസ്താദിന്റെ സഹധർമിണി. അൽഫിയ്യയും ഫത്ഹുൽ മുഈനുമൊക്കെ നന്നായി ഓതിപ്പഠിച്ച പണ്ഡിതയായിരുന്ന ഫാതിമ സ്ത്രീകൾക്ക് […]

മുന്നറിയിപ്പില്ലാതെ എത്തുന്ന ബുള്‍ഡോസര്‍ ഡൽഹിയില്‍ വഴിയാധാരമായത് മുപ്പതോളം കുടുംബങ്ങള്‍

മുന്നറിയിപ്പില്ലാതെ എത്തുന്ന ബുള്‍ഡോസര്‍  ഡൽഹിയില്‍ വഴിയാധാരമായത് മുപ്പതോളം കുടുംബങ്ങള്‍

ബുള്‍ഡോസര്‍ രാഷ്ട്രീയം പുതിയ ഇരകളെ തിരഞ്ഞ് തെക്കന്‍ ഡൽഹിയില്‍ സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന തെരുവുകളിലൊന്നിലെത്തിയത് ഇക്കഴിഞ്ഞ ഒക്ടോബര്‍ 21-ാം തീയതിയാണ്. അതിദരിദ്രരായ മനുഷ്യർ താമസിക്കുന്ന ഈ തെരുവില്‍ നിന്ന് 27 വീടുകളാണ് ഒറ്റയടിക്ക് പൊളിച്ചു മാറ്റിയത്. വീട്ടുടമകള്‍ക്ക് മുന്‍കൂറായി നോട്ടീസ് നല്‍കാനോ അവരുടെ വാദം കേള്‍ക്കാനോ അവര്‍ക്ക് മറ്റൊരിടത്തേക്ക് മാറാനോ ഉള്ള സാവകാശം പോലും നല്‍കാതെയാണ് ഈ പൊളിച്ചു നീക്കല്‍ നടപടി ഉണ്ടായത്. ഒരു കൂട്ടം കോടതി വിധികളെ കാറ്റില്‍പ്പറത്തിയും ഡൽഹി നഗരത്തിന്റെ സ്വന്തം നിയമങ്ങളെ നിഷ്പ്രഭമാക്കിക്കൊണ്ടുമുള്ള പൊളിച്ചു […]

മലയോര മനുഷ്യരാണ്, അതിജീവിച്ചവരാണ്, പേടിപ്പിക്കരുത്

മലയോര മനുഷ്യരാണ്,  അതിജീവിച്ചവരാണ്,  പേടിപ്പിക്കരുത്

കാലഹരണം സംഭവിച്ചേക്കാവുന്ന ഒരു കുറിപ്പാണിത്. അഥവാ കാലഹരണപ്പെടണം എന്ന് ആഗ്രഹിക്കുന്ന ഒന്ന്. ഇതെഴുതുമ്പോള്‍ കേരളത്തിലെ മലയോര മേഖലകളില്‍ ചില്ലറ സമരങ്ങള്‍ അരങ്ങേറുന്നുണ്ട്. പ്രക്ഷോഭം എന്ന് പേരിടാന്‍ മാത്രം മുന്തിയതല്ല ഒന്നും. പക്ഷേ, ഏതു നിമിഷവും ആളിക്കത്താവുന്ന വൈകാരികത ഈ സമരങ്ങളുടെ അടിത്തട്ടിലുണ്ട്. അത് കത്തിക്കാനുള്ള അതിതീവ്ര ശ്രമങ്ങള്‍ എമ്പാടുമുണ്ട് താനും. പക്ഷേ, ഈ കുറിപ്പ് നിങ്ങളില്‍ എത്തുമ്പോഴേക്കും ആ സമരങ്ങള്‍ ശമിക്കും എന്ന് കരുതുന്നു. അങ്ങനെ ആഗ്രഹിക്കുന്നു. ബഫര്‍ സോണിനെക്കുറിച്ചാണ്. നിങ്ങള്‍ക്ക് അറിയുന്നതുപോലെ അതൊരു പുതിയസംഗതിയല്ല. കേരളത്തിലും […]