1523

എന്താണ് കവിത?

എന്താണ് കവിത?

കവിത എന്താണ് എന്ന ചോദ്യം കഠിനമാണ്. ഞാൻ അപ്പൂപ്പൻ താടിയെക്കുറിച്ച് ഒരു കവിത എഴുതിയിട്ടുണ്ട്. അതിൽ ഒരു വരി ഇങ്ങനെയാണ്. അറിവില്ലായ്മയുടെ ഭാരക്കുറവിൽ അത് പറക്കുന്നു. ഇത് ശരിക്കും കവിതയെപ്പറ്റിയുള്ള എന്റെ വീക്ഷണം കൂടിയാണ്. ഒരുപക്ഷേ ആർക്കും കവിത എന്താണ് എന്ന് ഒരു നിർവചനമായി പറഞ്ഞുവെക്കാൻ കഴിയില്ല. അതാണ് കവിതയെ വ്യത്യസ്തമാക്കുന്നതും. അതിങ്ങനെ ജീവിതം പോലെ തന്നെ ഒരു സാഗരമാണ്. ആരുടെയും പിടിയിൽ ഒതുങ്ങാത്ത ഒന്ന്.ആ സമുദ്രത്തെ ഒരു കൈക്കുമ്പിളിൽ എടുത്ത് ഇതാണ് കവിത എന്ന് പറഞ്ഞാൽ […]

ചെറായി ബീച്ചിലെ ഭൂമി വഖഫ് ബോർഡ് തിരിച്ചുപിടിക്കുന്നു

ചെറായി ബീച്ചിലെ ഭൂമി വഖഫ് ബോർഡ് തിരിച്ചുപിടിക്കുന്നു

കൊച്ചി ചെറായി ബീച്ചിലെ 404.76 ഏക്കർ ഭൂമിയുമായി ബന്ധപ്പെട്ട നിയമനടപടികൾ കൂടുതൽ സങ്കീർണമാകുകയാണ്. ബീച്ചിനോട് ചേർന്നുള്ള ഭൂമി വഖഫ് ഭൂമിയാണെന്നതിന്റെ രേഖകൾ സഹിതം രിസാല മുമ്പ് റിപോർട്ട് ചെയ്തിരുന്നു. ഈ ഭൂമിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിന്നുണ്ടായത് സുപ്രധാനമായ വിധിയാണ്. ഭൂമി പോക്ക് വരവ് ചെയ്ത് നൽകുന്നതും റവന്യൂ രേഖകൾ അനുവദിക്കുന്നതും തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഹൈകോടതി ഡിവിഷൻ ബെഞ്ച് സ്ഥിരപ്പെടുത്തിയിരിക്കുകയാണ്. 404.76 ഏക്കർ വഖഫ് വസ്തുക്കൾ വഖഫ് നിയമങ്ങൾ ലംഘിച്ച് അന്യാധീനപ്പെടുത്തുകയും നിയമവിരുദ്ധമായി കൈക്കലാക്കുകയും ചെയ്തുവെന്നാരോപിച്ച് കേരള […]

അതിദാരിദ്ര്യത്തിൽ മുക്കിക്കൊല്ലുന്ന കേരള ബജറ്റ്

അതിദാരിദ്ര്യത്തിൽ മുക്കിക്കൊല്ലുന്ന കേരള ബജറ്റ്

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ബജറ്റവതരണം കഴിഞ്ഞതോടെ വരാനിരിക്കുന്ന കാലത്തിന്റെ കാഠിന്യത്തെപ്പറ്റിയുള്ള ചര്‍ച്ചകളാല്‍ അന്തരീക്ഷം നിറഞ്ഞിരിക്കുകയാണ്. നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച യൂണിയന്‍ ബജറ്റിനെക്കാളേറെ കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങളാണ് വ്യാപകമായ ചര്‍ച്ചയ്ക്ക് വഴിയിട്ടിരിക്കുന്നത്. പൊതുവെ ബജറ്റവതരണങ്ങള്‍ക്ക് പിന്നാലെ ധനകാര്യ സംബന്ധമായ സ്ഥാപനങ്ങളിലും സാമ്പത്തിക വിദഗ്ധര്‍ക്കിടയിലുമൊക്കെയാണ് ചര്‍ച്ചകളും കണക്കുകൂട്ടലും കിഴിക്കലുമൊക്കെ പൊടിപൊടിക്കുന്നതെങ്കില്‍, ഇത്തവണ ബജറ്റ് എന്ന വാക്ക് ഏറ്റവും മുഴങ്ങിക്കേട്ടത് വീടകങ്ങളിലും സൗഹൃദ സദസ്സുകളിലുമൊക്കെയാവാം. സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വില കൂടാന്‍ പോവുന്നു എന്ന […]

കേരളം: പൊങ്ങുതടിയിലാണ് നാം അള്ളിപ്പിടിച്ചിരിക്കുന്നത്

കേരളം: പൊങ്ങുതടിയിലാണ് നാം അള്ളിപ്പിടിച്ചിരിക്കുന്നത്

അറംപറ്റിയ ഒരു പരസ്യവാചകമാണോ യഥാര്‍ഥ കേരളം? നാം ഘോഷിക്കുന്ന, സത്യമെന്ന് വിചാരിക്കുന്ന, മറിച്ചുള്ള വാദങ്ങളോട് അസഹിഷ്ണുവാകുന്ന “കേരളമോഡല്‍’ അന്തരാവഹിക്കുന്നത് വലിയ ദൗര്‍ബല്യങ്ങളെയാണോ? അത്തരമൊരു അന്വേഷണമാണ് ഈ ലേഖനത്തിന്റെ സന്ദര്‍ഭം. ആ അന്വേഷണം മുന്‍വിധികളില്ലാത്തതാണ് എന്ന് തുടക്കത്തിലേ പറയട്ടെ. പച്ചതൊടാന്‍ പറ്റാത്ത കെറുവില്‍ സംഘപരിവാരം നിരന്തരം ഉല്പാദിപ്പിക്കുന്ന “കേരള വെറുപ്പി’നൊപ്പമല്ല ഈ അന്വേഷണം സഞ്ചരിക്കുക. കേരളം പരമ മോശം എന്ന വലത് വിമര്‍ശനം കക്ഷിരാഷ്ട്രീയത്തിന്റെ ജീനി കെട്ടിയ കുതിരക്കണ്ണില്‍ നിന്നുള്ള കാഴ്ചയാണ്. അത് നമ്മുടെ പരിഗണനയല്ല. കേരളം പതറുകയും […]