മൗദൂദികളുടെ പിന്‍വാതില്‍ പ്രവേശങ്ങള്‍
കുറെകാലങ്ങളായി പല അടവുനയങ്ങളും സ്വീകരിച്ച് ജമാഅത്തെ ഇസ്ലാമി കേരളത്തില്‍ സ്വാധീനമുണ്ടാക്കാന്‍ ശ്രമിക്കുന്നു. ആദ്യകാലങ്ങളില്‍ മതപരിഷ്കരണമായിരുന്നു പ്രധാനപ്രവര്‍ത്തനം. പക്ഷേ പിടിച്ചുനില്ക്കാന് കഴിഞ്ഞില്ല. തൊപ്പിയിട്ട് കുറ്റിയാടിയിലൂടെ നടക്കാന്‍ കഴിയാത്ത കാലമുണ്ടായിരുന്നു. പ്രമാണികളുടെയും നാട്ടുകാര്യസ്ഥരുടെയും പിന്തുണയോടെ വ്യാപകമായ ആക്രമങ്ങളാണ് അന്ന് നടത്തിയത്. പന്ത്രണ്ട് പള്ളികള്‍ ജാമാത്തുകാര് പിടിച്ചെടുത്തു. പാവങ്ങളുടെ വിശ്വാസസ്വാതന്ത്ര്യം നിഷേധിക്കപെട്ടു. ഖുനൂത്ത് ഓതിയതിന്റെ പേരില്‍ ജനങ്ങളെ പള്ളിയില്‍ നിന്നും ഓടിച്ചു. മതരാഷ്ട്രമെന്ന മൗദൂദിയന്‍ ആശയം ആധുനിക ജനാധിപത്യത്തിനെതിരെയുള്ള അരാഷ്ട്രീയ പ്രചരണമാണ്. എന്നാല്‍ മുസ്ലിംകളുടെ രാഷ്ട്രീയ ബോധം കാരണം അത് ചെലവായില്ല. […]