കവര്‍ സ്റ്റോറി

മോഡി വരാതിരിക്കാന്‍ 10 കാരണങ്ങള്‍

മോഡി വരാതിരിക്കാന്‍ 10 കാരണങ്ങള്‍

കര്‍ഷകരാണ് പ്രതിപക്ഷം കര്‍ഷകരോഷമാണ് ഒന്നാമത്തെ പ്രധാന കാരണം. രാജ്യത്തെ ജനസംഖ്യയുടെ എഴുപത് ശതമാനവും കാര്‍ഷികരംഗവുമായി എങ്ങനെയെങ്കിലും ബന്ധപ്പെട്ടിരിക്കുന്നവരാണ്. മോഡി സര്‍ക്കാറിന്റെ കാര്‍ഷികനയങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും നിരാശാജനകമാണ്. കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളെ സര്‍ക്കാര്‍ പുച്ഛത്തോടെ അവഗണിക്കുകയാണുണ്ടായതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഉണ്ടായ ഏറ്റവും വലിയ കാര്‍ഷിക പ്രക്ഷോഭങ്ങളാണ് ഡല്‍ഹിയിലും മുംബൈയിലുമൊക്കെയായി നടന്നത്. കുത്തക മുതലാളിമാരെ സംരക്ഷിക്കുന്നതില്‍ മാത്രമാണ് കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. 2014നു ശേഷം ഓരോ വര്‍ഷവും ഏകദേശം 12,000 കര്‍ഷകരാണ് ആത്മഹത്യ ചെയ്യുന്നത്. കടക്കെണിയും മണ്ണിലമര്‍ന്ന […]

എന്തുകൊണ്ടാണ് മൗദൂദിയുടെ ഭാര്യയെ പഠിക്കേണ്ടിവരുന്നത്?

എന്തുകൊണ്ടാണ് മൗദൂദിയുടെ ഭാര്യയെ പഠിക്കേണ്ടിവരുന്നത്?

Islamism and Democracy in India: The Transformation of Jamaate Islami ഇര്‍ഫാന്‍ അഹ്മദിന്റെ പുസ്തകമാണ്. അതിന്റെ 54, 55 പേജുകളില്‍ ഇര്‍ഫാന്‍ അഹ്മദ് മൗദൂദിയുടെ ഭാര്യയെക്കുറിച്ച് വളരെ ആഴത്തില്‍ വിശദീകരിക്കുന്നുണ്ട്. കേവലമൊരു സ്ത്രീ എന്നതിലുപരി മതരാഷ്ട്രവാദത്തിന് സൈദ്ധാന്തിക രൂപം നല്‍കിയ ഒരാളെന്ന നിലയില്‍ ആ ഭാഗങ്ങള്‍ വളരെ പ്രസക്തമാണ്. സമാധാനം, രാജ്യസ്‌നേഹം, ബഹുസ്വരത തുടങ്ങിയ എല്ലാ നല്ല ആശയങ്ങളെയും പാശ്ചാത്യരുടെ അക്കൗണ്ടില്‍ ചേര്‍ത്ത് പുതിയൊരു ഇസ്‌ലാമിനെയും നവ മുസ്‌ലിംകളെയും വിഭാവനം ചെയ്യാനിറങ്ങിയ മൗദൂദിയുടെ ഭാര്യ […]

അപകടകരമായ ചിന്തയുടെ അധ്യക്ഷപ്രസ്ഥാനം

അപകടകരമായ ചിന്തയുടെ അധ്യക്ഷപ്രസ്ഥാനം

2014 സെപ്തംബര്‍ 8 നു ആസ്ട്രേലിയ കേന്ദ്രമായി പ്രസിദ്ധീകരിക്കുന്ന ‘ദി കോണ്‍വെര്‍സേഷന്‍’ മാഗസിന്‍ ഭീതിദമായൊരു വിവരം പുറത്തുവിടുകയുണ്ടായി. തൊട്ടുപിറ്റേന്നു തന്നെ ‘ദി ഗാര്‍ഡിയന്‍’ പത്രം ഇത് പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. ഇസ്‌ലാമിക സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ബഗ്ദാദി ഇറാഖിലെ മൊസൂളില്‍ ജുമുഅ വേളയില്‍ മൊസൂള്‍ കേന്ദ്രീകരിച്ച് ഇസ്‌ലാമിക രാഷ്ട്രം പ്രഖ്യാപിച്ച് ശേഷം രാഷ്ട്രത്തിന്റെ ഖലീഫയായി സ്വയം അവരോധിച്ച് പ്രസംഗിച്ചു. ആ പ്രസംഗത്തില്‍ തന്നെ പ്രചോദിപ്പിച്ച ആശയധാര അബുല്‍ അഅ്‌ലാ മൗദൂദിയുടേതായിരുന്നുവെന്നുപറഞ്ഞ ബഗ്ദാദി മൗദൂദിയെ നീണ്ട നേരം ഉദ്ധരിക്കുകയും ചെയ്തുവെന്നാണ് […]

മൗദൂദികള്‍ക്കറിയുമോ ഹിന്ദുരാജ്യഭക്തി ആരുടെ കിരീടമാണെന്ന്?

മൗദൂദികള്‍ക്കറിയുമോ ഹിന്ദുരാജ്യഭക്തി ആരുടെ കിരീടമാണെന്ന്?

1953 ല്‍ പാകിസ്ഥാനിലെ പഞ്ചാബില്‍ വ്യത്യസ്ത ഭാഗങ്ങളിലുണ്ടായ ആക്രമണപരമ്പരകളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ മുനീര്‍ കമ്മിറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റി 1954 ല്‍ സര്‍ക്കാറിന് സമര്‍പ്പിച്ച 397 പേജുകളുള്ള റിപ്പോര്‍ട്ട് പലകാരണങ്ങളാല്‍ ഇന്നും പ്രസക്തമാണ്. ഈ റിപ്പോര്‍ട്ടിന്റെ 228 ാം പേജില്‍ കമ്മിറ്റി അംഗങ്ങള്‍ അബുല്‍ അഅ്‌ലാ മൗദൂദിയോട് ചോദിച്ച ഒരു ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഉദ്ധരിക്കുന്നുണ്ട്: ‘I should have no objection even if the Muslims of India are […]

ഇതാണ് ജമാഅത്തെ ഇസ്‌ലാമി സൂഫിസം നിര്‍ദേശിക്കുന്ന സന്ദര്‍ഭം

ഇതാണ് ജമാഅത്തെ ഇസ്‌ലാമി സൂഫിസം നിര്‍ദേശിക്കുന്ന സന്ദര്‍ഭം

കീഴാള വിഭാഗങ്ങള്‍ സമൂഹത്തില്‍ എണ്ണപ്പെട്ട സ്ഥാനത്തേക്ക് വരുന്നത് സവര്‍ണ വിഭാഗങ്ങള്‍ മരിച്ചാലും പൊറുക്കില്ല. അവരേത് മതത്തിലായാലും ഇതാണ് സ്ഥിതി. ഇതുകൊണ്ടാണ് കീഴാളവിഭാഗങ്ങളുടെ വാഹനവും വീടും അന്നവും സ്ഥാനലബ്ധിയുംവരെ സവര്‍ണ വിഭാഗങ്ങളെ അലോസരപ്പെടുത്തുന്നത്. മുസ്ലിം വിഭാഗത്തില്‍ ജമാഅത്തെ ഇസ്ലാമിയാണ് ഈ സവര്‍ണ മനസിനെ ഇപ്പോഴും വിടാതെ പ്രതിനിധീകരിച്ചുപോരുന്നത്. പലപ്പോഴും അവര്‍ണ വിഭാഗങ്ങളുടെ മുന്നോട്ടുള്ള വളര്‍ച്ചയെ പ്രത്യയശാസ്ത്ര വ്യതിചലനം പറഞ്ഞുകൊണ്ടാണ് ഇവര്‍ കുരുക്കിലാക്കാറുള്ളത്. കമ്യൂണിസ്റ്റുകാരെ തുടര്‍ന്നും കട്ടന്‍ചായയും പരിപ്പുവടയും തന്നെ തീറ്റിക്കാനുള്ള ശ്രമങ്ങളൊക്കെ അതിന്റെ ചെറിയ സാമ്പിളുകള്‍ മാത്രം. ഇതുപോലെയാണ് […]