Article

മൗലിദുകളുടെ സാമൂഹികത

  ഇഷ്ടത്തോടു കൂടെ ഒരാളെ നോക്കിയാല്‍ ഉള്ള തെറ്റുപോലും കാണില്ല. ഇഷ്ടമില്ലാതെ നോക്കിയതാണെങ്കില്‍ ഇല്ലാത്തതും കാണും. “വഐനുര്‍റിളാ അന്‍കുല്ലി ഐബിന്‍…..” എന്ന അറബി കാവ്യത്തിന്റെ താത്പര്യവും അതാണ്. മുത്തുനബിക്കില്ലാത്ത തെറ്റുകള്‍ കാണുന്നതും മൌദൂദിക്കുള്ള പാളിച്ചകള്‍ കാണാതിരിക്കുന്നതും ഇഷ്ടക്കേട് കൊണ്ടുതന്നെയാണ്. സി ഹംസ              റസൂലിനെ സ്തുതിക്കുന്നതാണ് മൌലിദുകള്‍. എന്തുകൊണ്ട് റസൂല്‍ സ്തുതിക്കപ്പെടണം എന്നൊരാലോചന നടത്തുമ്പോള്‍ നമുക്ക് തോന്നുന്ന ഒരുപാട് സാധാരണ കാര്യങ്ങളുണ്ട്. നമ്മള്‍ ഒരു കാറ് വാങ്ങിയാല്‍ അതെപ്പറ്റി എന്തെല്ലാം […]

കിടക്കപ്പായയിലേക്ക് പെരുന്നാളും കൊണ്ടുപോയ ഉസ്താദ്

  ആ കൂരയില്‍ അന്ന് മൂന്ന് പെരുന്നാളായിരുന്നു. ഒന്ന് കാത്തു കാത്തിരുന്നാലും കിട്ടാത്ത ഒരു വലിയ മനുഷ്യന്‍ വിളിക്കാതെ വന്നു കേറിയത്. രണ്ട്, ദിവസവും സമയവും കൃത്യപ്പെടുത്തി നടത്തേണ്ട ബുര്‍ദ മജ്ലിസ് ക്ഷണിക്കാതെ വന്നത്. പിന്നെ, ഗൃഹനാഥന്‍ സൂക്കേട് ബാധിച്ച് കഷ്ടിച്ചു കഴിയുന്ന കൂരയില്‍ വെന്ത നെയ്ച്ചോറും പൊരിച്ചമീനും മണക്കുന്നത്. ഫൈസല്‍ അഹ്സനി രണ്ടത്താണി ഉമറാക്കയെവിടെ? ഇന്ന് മീന്‍ പിടിക്കാനൊന്നും പോയില്ലേ ആവോ?’ കൊടിഞ്ഞിയില്‍ വാഹനമിറങ്ങി കുണ്ടൂര്‍ ഉസ്താദ് എന്ന കുറിയ വലിയ മനുഷ്യന്‍ അന്വേഷിക്കുകയാണ്. ഉമറാക്കാനെ […]

വേദനിക്കുന്നവര്‍ക്ക് കാവല്‍

SYS സാന്ത്വനം എത്രമേല്‍ ചെയ്തെങ്കിലാണ് നമുക്ക് സഹജീവികളോടുള്ള ബാധ്യതകള്‍ നിറവേറ്റാനാവുക? വേദനകള്‍ തിന്നു ജീവിക്കാന്‍ വിധിക്കപ്പെട്ട അനേകായിരങ്ങളിലൊരാള്‍ക്കെങ്കിലും ഒരു വാക്കിനാല്‍, ഒരു പുഞ്ചിരിയാല്‍, ഹൃദ്യമായ പെരുമാറ്റത്താല്‍, ഒരു കൈ സഹായത്താല്‍ സാന്ത്വനമരുളാന്‍ കഴിയുമെങ്കില്‍ നാമെന്തിനറച്ചു നില്‍ക്കണം? മുഹമ്മദ് പറവൂര്‍    സ്രഷ്ടാവില്‍ അചഞ്ചലമായി വിശ്വസിക്കുക; അവന്റെ മലക്കുകളിലും വേദഗ്രന്ഥങ്ങളിലും പ്രവാചക•ാരിലും അന്ത്യനാളിലും വിധി നിശ്ചയത്തിലും വിശ്വസിക്കുക. ആ വിശ്വാസം നിന്റെ മനസ്സിനെ പ്രകാശപൂരിതമാക്കും. അകം തെളിയുമ്പോള്‍ ആര്‍ദ്രതയുടെ ഉറവപൊട്ടും. അതില്‍ നിന്ന് സഹജീവി സ്നേഹത്തിന്റെ തെളിനീരൊഴുകും. ആ […]

പ്രാണനുവേണ്ടി പരക്കം പായുന്നവര്‍

ആതുരസേവന സഹായങ്ങളുമായി എസ്വൈഎസ്, എസ്എസ്എഫ് തെന്നല പഞ്ചായത്ത് പ്രവര്‍ത്തകര്‍ മുന്നോട്ടു പോകുന്നതിനിടയിലാണ് അവര്‍ക്ക് ഒരു കാര്യം ബോധ്യപ്പെട്ടത്; സാമ്പത്തികമായ സഹായം നല്‍കുക എന്നതിനെക്കാള്‍ അനേകം രോഗികള്‍ക്ക് ആവശ്യമുള്ളത് ശാരീരികമായ പരിചരണമാണ്. മാനസികമായ തലോടലാണ്. സ്നേഹത്തിന്റെ ഒരു വാക്കാണ്. സുഹൈല്‍ പൂങ്ങോട്      ‘തലോടുന്ന ഒരു കൈക്കുവേണ്ടി കൊതിക്കുമ്പോള്‍ നിങ്ങളെ പടച്ചോന്‍ എന്റടുത്ത് എത്തിക്കുന്നു’. കിടക്കുകയായിരുന്ന ആമിന ഉമ്മ ഇതും പറഞ്ഞ് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചുകൊണ്ട് അവരെ എതിരേറ്റു. ഒറ്റയ്ക്ക് ഒരു വീട്ടിലാണ് അവരുടെ താമസം. വര്‍ഷങ്ങള്‍ക്ക് മുമ്പ് […]

ഉപേക്ഷിക്കപ്പെട്ടവരുടെ പച്ച ജീവിതങ്ങള്‍

വൃദ്ധയായ ഉമ്മ മൌനിയായിരിക്കുമ്പോള്‍ തൊട്ടടുത്ത ബെഡില്‍ നിന്നെഴുന്നേറ്റു വന്ന മധ്യവയസ്കയായ മകള്‍ സംസാരിക്കാന്‍ തുടങ്ങി. “പള്ളീലെ ഉസ്താദാ? നിങ്ങള്‍ കൊടുക്കുന്ന സുബഹി ബാങ്ക് ഞാന്‍ ദിവസവും കേള്‍ക്കാറുണ്ട്…. അസ്സലാമു അലൈക്കും.” പിന്നെ നിഷ്കളങ്കമായ ഒരു നീണ്ട ചിരി. അതുകണ്ടപ്പോള്‍ തണലിന് തൊട്ടപ്പുറത്തെ കടലിലെ തിരമാലകള്‍ ഉള്ളിലാണ് ആഞ്ഞടിച്ചത്. “പിന്നേയ്, ഞാന്‍ വലിയ രാജാത്തിയായിരുന്നു. നൂറ് പവന്‍ തന്നാണ് എന്നെ കെട്ടിച്ചയച്ചത്. ഇപ്പൊ ഒന്നൂല്ല. കാശ് കിട്ടിയപ്പോള്‍ ആര്‍ക്കും എന്നെ വേണ്ടാതായി.” യാസര്‍ അറഫാത്ത് നൂറാനി ആര്‍ക്കും വേണ്ടാത്ത, […]

1 84 85 86 87 88 103