Articles

കോൺഗ്രസിന് സ്വാഗതം; പക്ഷേ, ഓർമകളോടെ വരൂ

കോൺഗ്രസിന് സ്വാഗതം; പക്ഷേ, ഓർമകളോടെ വരൂ

ശക്തമായ പ്രതിപക്ഷമുള്ള ജനാധിപത്യമാണ് വർത്തമാന ഇന്ത്യയിലേത്. ഇപ്പോഴത്തെ ഇന്ത്യൻ പാർലമെന്റിലേക്ക് നോക്കി ഇത്തരമൊരു പ്രസ്താവന നടത്തിയാൽ എന്താകും പൊതു പ്രതികരണം? ആളെണ്ണത്തിൽ അമ്പേ ദുർബലമാണല്ലോ ഇന്ത്യൻ പാർലമെന്റിലെ പ്രതിപക്ഷം. പോരാഞ്ഞിട്ട് സീറ്റുകൾ കുത്തനെ വർധിപ്പിച്ചാണ് ബി ജെ പി നയിക്കുന്ന മുന്നണിക്ക് തുടർഭരണം കിട്ടിയത്. ഭൂരിപക്ഷം സംസ്ഥാനങ്ങളിലും എതിരില്ലാ വാഴ്ചയുണ്ട് അവർക്ക്. രണ്ട് ടേം ഭരണം കൊണ്ട് രാജ്യത്തെ പ്രധാന സ്ഥാപനങ്ങൾ അവരുടെ വരുതിയിലാണ്. ഇന്ത്യാ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം മാധ്യമങ്ങൾ ബി ജെ പി ബന്ധുക്കൾ […]

എസ്സെന്‍ഷ്യല്‍ റിലീജ്യസ് റൂള്‍; കോടതി വിധികളിലെ കാണാച്ചരടുകൾ

എസ്സെന്‍ഷ്യല്‍ റിലീജ്യസ് റൂള്‍;  കോടതി വിധികളിലെ  കാണാച്ചരടുകൾ

സമീപ കാലത്ത് മതങ്ങളുമായി ബന്ധപ്പെട്ട് പുറത്തു വന്ന വിധികളിലെല്ലാം ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു എസ്സെന്‍ഷ്യല്‍ റിലീജിയസ് റൂള്‍. ശബരിമല വിധിയിലും ഹിജാബ് വിധിയിലും മതാചാരങ്ങള്‍ക്ക് വിരുദ്ധമായി കോടതികള്‍ വിധി പ്രസ്താവിച്ചത് ഈ നിയമത്തെ മുന്‍ നിര്‍ത്തിയായിരുന്നു. ഒരു മത വിഷയം കോടതിയുടെ മുന്നിലെത്തുമ്പോള്‍ അവ മതത്തില്‍ അനിവാര്യമാണോ അല്ലയോ എന്ന ചോദ്യമാണ് ഈ നിയമം പരിശോധിക്കുന്നത്. മുഴുവന്‍ മത വിശ്വാസികളെയും ഒരേ സമയം ആശങ്കയിലാക്കുന്ന ഈ തത്വം വിശ്വാസികള്‍ കാലങ്ങളായി ആചരിച്ച് പോന്ന ആചാരങ്ങളെയെല്ലാം തിരുത്തിക്കളയാന്‍ പര്യാപ്തമായതാണ്. […]

ഹിജാബ് നിഷേധത്തിന്റെ ഒരാണ്ട്

ഹിജാബ് നിഷേധത്തിന്റെ ഒരാണ്ട്

ബിരുദപഠനം പാതിവഴിയിലെത്തിയപ്പോഴാണ് അയേഷ സയീദിനായി വീട്ടുകാര്‍ ഒരു കല്യാണാലോചന കൊണ്ടുവരുന്നത്. ഇതോടെ പഠനം അവസാനിച്ചു പോവുമോയെന്ന് അയേഷ ഭയപ്പെട്ടിരുന്നു. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞതിന് പിന്നാലെ തന്നെ അയേഷയുടെ പഠനത്തിന് പലപ്പോഴും തടസ്സം നേരിട്ടിരുന്നു. പലവിധ സാമ്പത്തിക പ്രശ്‌നങ്ങളാല്‍ തുടര്‍പഠനം അനിശ്ചിതത്വത്തിലാവുന്ന സാഹചര്യം അയേഷയ്ക്ക് പലപ്പോഴുമുണ്ടായിട്ടുണ്ട്. സ്‌കൂള്‍ പഠനത്തിന് പിന്നാലെ നാല് വര്‍ഷത്തോളം ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്തുകൊണ്ട് വീട്ടിലെ സാമ്പത്തിക ബാധ്യതകള്‍ക്ക് അയേഷ പണം കണ്ടെത്തിയിരുന്നു. ഈ 4 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഉഡുപ്പിയിലെ ഒരു […]

നാഗ്പൂരിലേക്ക് പാലമിട്ടിട്ടും ജമാഅത്തെ ഇസ്‌ലാമി വിയർക്കുന്നതെന്തിനാണ്?

നാഗ്പൂരിലേക്ക് പാലമിട്ടിട്ടും ജമാഅത്തെ ഇസ്‌ലാമി വിയർക്കുന്നതെന്തിനാണ്?

“സംസ്ഥാനത്തെ സര്‍വ മേഖലയിലും മത ഭീകരവാദികളുടെ സാമീപ്യം നിലനില്‍ക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ട്, ജമാഅത്തെ ഇസ്‌ലാമി ആശയങ്ങളാണ് സിപിഎമ്മും കോണ്‍ഗ്രസും പിന്തുടരുന്നത്. രാജ്യം ചിന്തിക്കുന്നതിനു എതിരായി കേരളത്തെ ചിന്തിപ്പിക്കുകയാണ് ഭീകരവാദികള്‍. മതേതര പാര്‍ട്ടികളുടെ ചെലവിലാണ് ഭീകരവാദികള്‍ അഴിഞ്ഞാടുന്നത്. അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാതെ വോട്ട് ബാങ്ക് മാത്രം ലക്ഷ്യം വെച്ച് മത തീവ്രവാദികളെ പ്രീണിപ്പിക്കുകയാണ്’ (കെ സുരേന്ദ്രൻ -2021 ഡിസംബർ 27). ‘മുസ്‌ലിം ലീഗിനെ പോലുള്ള വർഗീയ ശക്തികൾ മുസ്‌ലിം സമുദായത്തെ അവരുടെ അട്ടിപ്പേറാക്കി വെച്ചിരിക്കുകയാണ്. എന്നാൽ അതല്ല […]

കഠിനഹൃദയരായ ഒറ്റുകാർ

കഠിനഹൃദയരായ ഒറ്റുകാർ

2012ലാണ് കെ എസ് സുദര്‍ശന്‍ അന്തരിക്കുന്നത്. 2009 വരെ ആര്‍ എസ് എസ് സര്‍സംഘചാലകായിരുന്നു. ഒമ്പതാം വയസ്സില്‍ ആര്‍ എസ് എസ്സായി. യൗവനാരംഭത്തില്‍ പ്രചാരകായി. 33 വയസ്സില്‍ പ്രാന്തപ്രചാരക് എന്ന വലിയ ചുമതല. എഴുപതുകളുടെ ഒടുവില്‍ അവരുടെ ബൗദ്ധിക് പ്രമുഖ്. 2000 മാര്‍ച്ചില്‍ സര്‍സംഘചാലകായി. ഹെഡ്‌ഗേവാര്‍ ആയിരുന്നു ആദ്യ സര്‍സംഘചാലക്. ഗോള്‍വാള്‍ക്കര്‍ രണ്ടാമനും. ആ നിരയില്‍ അഞ്ചാമനായിരുന്നു സുദര്‍ശന്‍. ആര്‍ എസ് എസ് ഒരു രഹസ്യ സംഘടനയല്ല എന്ന് നമുക്കറിയാം. പുറത്ത് പറയുന്നതും അകത്ത് പറയുന്നതും പുറത്ത് […]