Articles

അന്നത്തെ ഹർഷദ് മേത്തയാണ് ഇന്നത്തെ ഗൗതം അദാനി

അന്നത്തെ  ഹർഷദ് മേത്തയാണ് ഇന്നത്തെ ഗൗതം അദാനി

യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലെ ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന സ്വകാര്യ കമ്പനി പുറത്തുവിട്ട വിവരങ്ങള്‍ ഗൗതം അദാനിയുടെ കമ്പനികളിലുണ്ടാക്കിയ പ്രകമ്പനത്തിന്റെ അലയൊലികള്‍ തുടരുകയാണ്. ഇന്ത്യന്‍ ഓഹരി വിപണിയിലുണ്ടായ ആദ്യ ചലനം ഏതാണ്ട് പത്ത് ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകര്‍ക്കുണ്ടാക്കിയത്. തുടര്‍ചലനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ആദ്യത്തെ വലിയ ഇടിവിന് ശേഷം തിരിച്ചുകയറിയ അദാനി കമ്പനികളുടെ ഓഹരികളില്‍ ചെറിയ ഇടിവുകള്‍ പിന്നീടുണ്ടായി. വിദേശത്തെ ചില വിപണികള്‍ അദാനിയുടെ കമ്പനിയുടെ ഓഹരികള്‍ കൈമാറ്റം ചെയ്യുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും […]

ആ ചിത്രം മാഞ്ഞുപോകില്ല

ആ ചിത്രം മാഞ്ഞുപോകില്ല

ഭൂകമ്പത്തെ തുടര്‍ന്ന് തകർന്നുവീണ കോണ്‍ക്രീറ്റ് കൂമ്പാരത്തിനുള്ളില്‍ പെട്ടുപോയ തന്റെ പതിനഞ്ചു വയസുകാരിയായ മകളുടെ കൈയും പിടിച്ച് പുറത്തിരിക്കുന്ന ഒരു പിതാവിന്റെ ചിത്രം, തുര്‍ക്കി ഭൂകമ്പത്തിന്റെ ആഴവും നിസ്സഹായാവസ്ഥയും വ്യക്തമാക്കുന്നതായിരുന്നു. തന്റെ മകളുടേതായി ആകെ പുറത്ത് കാണാവുന്ന ആ കരത്തില്‍ പിടിച്ചിരിക്കുന്ന മെസൂദ് ഹാന്‍സര്‍ എന്ന പിതാവ്, വാക്കുകൾകൊണ്ട് വിവരിക്കാനാവാത്ത വേദനയുടെ പ്രതീകം കൂടിയാണ്. തൊട്ടു മുന്‍പ് വരെ തന്റെ വീടിരുന്ന സ്ഥലത്ത് മെസൂദ് ഹാന്‍സറിന് ഇന്ന് ബാക്കിയായത് കുറേ പടുകൂറ്റന്‍ കോണ്‍ക്രീറ്റ് കട്ടകള്‍ മാത്രമാണ്. എല്ലുകള്‍ വിറങ്ങലിച്ച് […]

ജീവനറ്റുപോയ ദുരന്തഭൂമിയിൽ

ജീവനറ്റുപോയ ദുരന്തഭൂമിയിൽ

സിറിയയുടെ പൗര പ്രതിരോധ സംഘത്തിലെ വോളന്റിയറാണ് 24 കാരിയായ സലാം അല്‍-മഹ്മൂദ്. വൈറ്റ് ഹെല്‍മറ്റ് എന്ന വിളിപ്പേരിലാണ് ഈ പൗര സംഘം പൊതുവേ അറിയപ്പെടുന്നത്. വിമതരുടെ അധീനതയിലുള്ള വടക്കു പടിഞ്ഞാറന്‍ സിറിയന്‍ മേഖലയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ വൈറ്റ് ഹെല്‍മറ്റ് വോളന്റിയറായി സലാം സേവനം ചെയ്യുന്നു. കഴിഞ്ഞയാഴ്ച സിറിയയെയും തുര്‍ക്കിയെയും വിറപ്പിച്ച, റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഇതിനോടകം തന്നെ 36,000ത്തിലേറെ പേര്‍ മരണപ്പെട്ടു കഴിഞ്ഞതായാണ് ഒടുവില്‍ പുറത്തു […]

എല്ലാം മനസ്സിലാകുന്നുണ്ട് നീതി പുലരട്ടെ

എല്ലാം മനസ്സിലാകുന്നുണ്ട്  നീതി പുലരട്ടെ

നിങ്ങള്‍ക്ക് നമ്മുടെ ജനാധിപത്യത്തെ പ്രതി ആശങ്കകളുണ്ടോ? ആ ജനാധിപത്യത്തിന്റെ നെടുംതൂണ്‍ എന്ന് നാം കരുതുന്ന ജുഡീഷ്യറിക്കു മേല്‍ സ്വേച്ഛാധികാരം അതിന്റെ വിനാശകമ്പളം പുതക്കുമെന്ന് നിങ്ങള്‍ ഭയക്കുന്നുണ്ടോ? സുഘടിതമായ ഇന്ത്യന്‍ ഭരണഘടനയ്ക്കു മേല്‍ പാര്‍ലമെന്ററി ഭൂരിപക്ഷം തേറ്റകള്‍ കോര്‍ക്കുമെന്ന് ഓര്‍ത്ത് നടുങ്ങാറുണ്ടോ? ബാബരി അനന്തര ഇന്ത്യയില്‍ ജീവിക്കുന്ന, രാഷ്ട്രീയം ജീവിതത്തെ ബാധിച്ച് കഴിഞ്ഞ മനുഷ്യരെന്ന നിലയില്‍ നിങ്ങളുടെ ഉത്തരം അതെ എന്ന് തന്നെയാവണം. മറിച്ചല്ല ഈ ലേഖകന്റേതും. അത്തരം ഘട്ടങ്ങളില്‍ തരിവെട്ടത്തിനായുള്ള അലച്ചിലെന്ന പോല്‍, കൊടും കിതപ്പന്‍ നടത്തയില്‍ […]

എന്താണ് കവിത?

എന്താണ് കവിത?

കവിത എന്താണ് എന്ന ചോദ്യം കഠിനമാണ്. ഞാൻ അപ്പൂപ്പൻ താടിയെക്കുറിച്ച് ഒരു കവിത എഴുതിയിട്ടുണ്ട്. അതിൽ ഒരു വരി ഇങ്ങനെയാണ്. അറിവില്ലായ്മയുടെ ഭാരക്കുറവിൽ അത് പറക്കുന്നു. ഇത് ശരിക്കും കവിതയെപ്പറ്റിയുള്ള എന്റെ വീക്ഷണം കൂടിയാണ്. ഒരുപക്ഷേ ആർക്കും കവിത എന്താണ് എന്ന് ഒരു നിർവചനമായി പറഞ്ഞുവെക്കാൻ കഴിയില്ല. അതാണ് കവിതയെ വ്യത്യസ്തമാക്കുന്നതും. അതിങ്ങനെ ജീവിതം പോലെ തന്നെ ഒരു സാഗരമാണ്. ആരുടെയും പിടിയിൽ ഒതുങ്ങാത്ത ഒന്ന്.ആ സമുദ്രത്തെ ഒരു കൈക്കുമ്പിളിൽ എടുത്ത് ഇതാണ് കവിത എന്ന് പറഞ്ഞാൽ […]