1518

സ്നേഹം നിറഞ്ഞ ബുർദ

സ്നേഹം നിറഞ്ഞ ബുർദ

ഖസീദതുല്‍ ബുര്‍ദ ജനകീയമാവുന്നത് പല വിധേനയാണ്. വ്യത്യസ്ത ജനവിഭാഗങ്ങളെ അത് വ്യത്യസ്ത രൂപത്തിലാണ് സ്വാധീനിക്കുക. രചയിതാവിന്റെ സര്‍വതലസ്പര്‍ശവും വൈവിധ്യപൂര്‍ണവുമായ രചനാപാടവമാണ് ഈയൊരു സ്വാധീനത്തിന് പിന്നിലെ അടിസ്ഥാന കാരണം.ഒരു കാവ്യത്തിന്റെ സൗകുമാര്യതയ്ക്കും അതിന്റെ സമഗ്രതയ്ക്കും അടിസ്ഥാനമാക്കാവുന്ന ഏത് പരിപ്രേക്ഷ്യത്തിലൂടെ വീക്ഷിച്ചാലും ബുർദ അവയിലൊക്കെയും സമ്പൂര്‍ണത കൈവരിച്ചിട്ടുണ്ട് എന്ന് നമുക്ക് ബോധ്യപ്പെടും. അനുവാചകരുടെ ഹൃദയം കീഴടക്കുന്ന കോര്‍വയാണ് അതിലേറ്റവും പ്രധാനം. കാവ്യത്തിലെ ഓരോ വരിക്കും തൊട്ടടുത്ത വരിയുമായി വളരെയധികം ഇഴയടുപ്പമുണ്ട്. ഏതെങ്കിലും വരിയില്‍ ഒരു വാദമുന്നയിച്ചാല്‍ തൊട്ടടുത്ത വരിയില്‍ അതിന് […]

ഖുതുബയുടെ നിബന്ധനകൾ

ഖുതുബയുടെ  നിബന്ധനകൾ

ഖുതുബ സാധുവാകുന്നതിന് അനിവാര്യഘടകങ്ങള്‍ കൊണ്ടുവരുന്നതോടൊപ്പം ചിലനിബന്ധനകള്‍ കൂടി പാലിക്കേണ്ടതുണ്ട്. ജുമുഅ നിസ്‌കാരത്തിന് മുമ്പാണ് ഖുതുബ നിര്‍വഹിക്കേണ്ടത്. പ്രദേശവാസികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ക്കിടയില്‍ വെച്ചായിരിക്കണം ജുമുഅ നിസ്‌കാരം പോലെ ഖുതുബയും നിര്‍വഹിക്കുന്നത്. പുരുഷന്മാരാണ് ഖുതുബ നിര്‍വഹിക്കേണ്ടത്. സ്ത്രീകള്‍, ഭിന്നലിംഗത്തില്‍ പെട്ടവര്‍ എന്നിവരുടെ ഖുതുബ സാധുവല്ല. മറ്റു നിബന്ധനകള്‍ ഒന്ന്: മധ്യാഹ്ന നിസ്‌കാരത്തിന്റെ സമയത്ത് നിര്‍വഹിക്കുക. ജുമുഅ നിസ്‌കാരം പോലെ ഖുതുബയും മധ്യാഹ്ന നിസ്‌കാരത്തിന്റെ സമയത്ത് നിര്‍വഹിക്കല്‍ അനിവാര്യമാണ്. മധ്യാഹ്ന നിസ്‌കാരത്തിന്റെ സമയത്തായിരുന്നു തിരുനബി(സ്വ) ജുമുഅ നിര്‍വഹിച്ചിരുന്നതെന്ന് പ്രവാചകാനുചരന്മാര്‍ വിവരിച്ചിട്ടുണ്ട്. അനസ്(റ) […]

ഒ കെ ഉസ്താദ്: അറിവിന്റെ അലകടൽ

ഒ കെ ഉസ്താദ്:  അറിവിന്റെ അലകടൽ

ബഹ്‌റുല്‍ ഉലും ഒ കെ സൈനുദ്ദീന്‍ ബിൻ അലി ഹസന്‍ എന്ന നമ്മുടെ ഒ കെ ഉസ്താദ് (ഖ.സി.) വിടപറഞ്ഞിട്ട് 21 ആണ്ടുകള്‍ കഴിഞ്ഞു (1441 ജമാദുല്‍ ആഖിര്‍ അഞ്ചിനായിരുന്നു വിയോഗം). ഉസ്താദ് കിഴക്കേ പുറത്ത് ദര്‍സ് നടത്തുന്ന കാലത്താണ് ഞാന്‍ അവിടുത്തെ വിദ്യാർഥിയായി എത്തുന്നത്. ആത്മീയത നേരിട്ടനുഭവിച്ച നല്ല നാളുകളായിരുന്നു അത്. ഉസ്താദ് മൂന്നു മണിക്ക് എഴുന്നേറ്റ് തഹജ്ജുദ് നിസ്‌കരിച്ച് ഖുര്‍ആന്‍ ഓതുമായിരുന്നു. അത് വെറുമൊരു ഓത്തായിരുന്നില്ല. അർഥം അറിയുന്നവരുടെയും അറിയാത്തവരുടെയും മനസ്സിനെ കിടിലം കൊള്ളിക്കുന്നതായിരുന്നു […]

മലയാളികളുടെ ഒത്തിരിപ്പുകൾ

മലയാളികളുടെ  ഒത്തിരിപ്പുകൾ

“നമ്മുടെ മേല്‍വിലാസം മലയാളി എന്നതാണ്. വിശ്വപൗരനായാലും ലോകത്തിന്റെ ഏതു ഭാഗത്ത് ചെന്നാലും “ആരാണ്; എവിടുന്നാണ്’ എന്ന ചോദ്യത്തിനുള്ള ആത്യന്തികമായ ഉത്തരം മലയാളി എന്ന മേല്‍വിലാസമാണ്. വിശ്വോത്തരതയുടെ മഹാകാശത്ത് മുഖത്തെളിമയോടെ ഉയര്‍ന്നുനില്‍ക്കാന്‍ നമുക്ക് മലയാളത്തിന്റേതായ ഇത്തിരി മണ്ണില്‍ ഉറച്ചുനില്‍ക്കുന്ന വേരുകളുണ്ടായേ പറ്റൂ. ആ മണ്ണില്‍ വേരുറപ്പിച്ചാലേ എല്ലാവരുടേതുമായ ആകാശത്ത് പൂവിട്ടുനില്‍ക്കാനാവൂ’ (പ്രഭാവര്‍മ, ദില്‍സെ; ദില്ലി സെ..). പ്രവാസവും സംഘാടനവും മലയാളികളുടെ ജീനില്‍ അടങ്ങിയിട്ടുള്ളതാണ്. നാലു മലയാളികള്‍ ഒരിടത്ത് ഒത്തുചേര്‍ന്നാല്‍ ആദ്യം അവര്‍ ആലോചിക്കുന്നത് സംഘടന രൂപീകരിക്കുന്നതിനെക്കുറിച്ചാകും. ഡല്‍ഹിയുടെ രാഷ്ട്രീയത്തിലും […]

എന്തുകൊണ്ടാണവർ വീടുകൾ ഇടിച്ചുനിരത്തുന്നത്?

എന്തുകൊണ്ടാണവർ വീടുകൾ ഇടിച്ചുനിരത്തുന്നത്?

ഡൽഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാപിറ്റൽ ബിൽഡേഴ്സ് റിയല്‍ എസ്റ്റേറ്റ് കമ്പനിക്കും ഡി ഡി എയ്ക്കും ഇടയില്‍ നിലനിന്നിരുന്ന നിയമയുദ്ധമാണ് ഖരക് സത്ബാരിയിലെ വീടുകളുടെ പൊളിച്ചു നീക്കലിലേക്ക് നയിച്ചത്. സ്വകാര്യ കെട്ടിട നിര്‍മാതാക്കളായ കാപിറ്റല്‍ ബില്‍ഡേഴ്സിന് അനുകൂലമായി ഡൽഹി ഹൈക്കോടതിയുടെ വിധി വന്നതോടെ ഖരക് സത്ബാരിയിലെ കുടുംബങ്ങള്‍ വഴിയാധാരമാവുകയായിരുന്നു. ഡി ഡി എയ്ക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ 2015-2016 ലാണ് കമ്പനി പരാതിയുമായി രംഗത്തെത്തിയതെന്ന് ഡൽഹിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിക്കുന്ന എന്‍ എസ് ദലാല്‍ പറയുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഖരക് […]