ചൂണ്ടുവിരൽ

മലയോര മനുഷ്യരാണ്, അതിജീവിച്ചവരാണ്, പേടിപ്പിക്കരുത്

മലയോര മനുഷ്യരാണ്,  അതിജീവിച്ചവരാണ്,  പേടിപ്പിക്കരുത്

കാലഹരണം സംഭവിച്ചേക്കാവുന്ന ഒരു കുറിപ്പാണിത്. അഥവാ കാലഹരണപ്പെടണം എന്ന് ആഗ്രഹിക്കുന്ന ഒന്ന്. ഇതെഴുതുമ്പോള്‍ കേരളത്തിലെ മലയോര മേഖലകളില്‍ ചില്ലറ സമരങ്ങള്‍ അരങ്ങേറുന്നുണ്ട്. പ്രക്ഷോഭം എന്ന് പേരിടാന്‍ മാത്രം മുന്തിയതല്ല ഒന്നും. പക്ഷേ, ഏതു നിമിഷവും ആളിക്കത്താവുന്ന വൈകാരികത ഈ സമരങ്ങളുടെ അടിത്തട്ടിലുണ്ട്. അത് കത്തിക്കാനുള്ള അതിതീവ്ര ശ്രമങ്ങള്‍ എമ്പാടുമുണ്ട് താനും. പക്ഷേ, ഈ കുറിപ്പ് നിങ്ങളില്‍ എത്തുമ്പോഴേക്കും ആ സമരങ്ങള്‍ ശമിക്കും എന്ന് കരുതുന്നു. അങ്ങനെ ആഗ്രഹിക്കുന്നു. ബഫര്‍ സോണിനെക്കുറിച്ചാണ്. നിങ്ങള്‍ക്ക് അറിയുന്നതുപോലെ അതൊരു പുതിയസംഗതിയല്ല. കേരളത്തിലും […]

മൊറോക്കോ മടങ്ങി, ഇനി പറയൂ ഫുട്‌ബോള്‍ വെറും കളിയായിരുന്നോ?

മൊറോക്കോ മടങ്ങി, ഇനി പറയൂ ഫുട്‌ബോള്‍ വെറും  കളിയായിരുന്നോ?

ഭൂമിയില്‍ മനുഷ്യരാല്‍ ഏറ്റവും കൂടുതല്‍ ആലോചിക്കപ്പെട്ട, എഴുതപ്പെട്ട കായിക വിനോദം ഫുട്‌ബോള്‍ ആണ്. ഒരു തുകല്‍ പന്തിന് പിന്നാലെ 20 പേരുടെ പല താളങ്ങള്‍ അന്തരാ വഹിച്ചുള്ള പാച്ചില്‍, രണ്ടുപേരുടെ ഏകാന്തവും സംഭ്രമഭരിതവുമായ കാവല്‍, കളത്തിന് പുറത്ത് പലദേശങ്ങളെ, പല വൈകാരികതകളെ ആവാഹിച്ച് ആര്‍ത്തലയ്ക്കുന്ന കാണികള്‍… ഉഗ്രപ്രതിഭയുടെ ഒരു നിമിഷത്തെ മിന്നലാട്ടത്തില്‍ ഗതിതിരിയാന്‍ വെമ്പുന്ന കളി… അങ്ങനെ പലതുമുണ്ട് ഫുട്‌ബോളിനെ ഇത്ര ജനപ്രിയമാക്കിയതിന് പിന്നില്‍. അതു മാത്രമാണോ? അല്ല. അതേക്കുറിച്ച് പറയാനാണ് ഈ ലോകകപ്പ് ആഘോഷത്തിന്റെ നാളുകളില്‍ […]

ഒരുങ്ങുന്നത് സവര്‍ക്കറുടെ ഇന്ത്യ അതിലില്ല ഗാന്ധി, നമ്മളും

ഒരുങ്ങുന്നത് സവര്‍ക്കറുടെ ഇന്ത്യ അതിലില്ല ഗാന്ധി, നമ്മളും

ആപത്തിന്റെ നിമിഷത്തില്‍ നാം കൈയെത്തിപ്പിടിക്കുന്ന ഓര്‍മകളാണ് ചരിത്രം എന്ന് പറഞ്ഞത് ഫ്രെഡറിക് ജെയിംസണാണ്. അതിന്റെ ഒരര്‍ഥം ചരിത്രം ആയുധവും അഭയവുമാണെന്നാണ്. ആപത്തില്‍ നാം തിരയുക അഭയമാണ്. പ്രതിരോധിക്കേണ്ടും വിധം ആപത്ത് നമ്മെ വന്ന് മുട്ടുമ്പോള്‍ ആയുധവും. ഇത് രണ്ടുമാവാന്‍ ചരിത്രത്തിന് കഴിയും. എന്തെന്നാല്‍ ചരിത്രം നമ്മുടെ ഓര്‍മകളാണ്. ഓര്‍മ എന്നാല്‍ ഭാവനയല്ല. ഓര്‍മ ഒരു ജൈവിക പ്രക്രിയ ആണ്. നമുക്കുള്ളില്‍ മുദ്രിതമായ ഒന്ന്. തലമുറകളുടെ ഓര്‍മകളില്‍ നിന്നാണ്, ആ ഓര്‍മകളെ ശാശ്വതമാക്കാന്‍ അവര്‍ ബാക്കിവെച്ച മുദ്രകളില്‍ നിന്നാണ് […]

ഇത് നമ്മുടെ ഭൂമിയാണ് പക്ഷേ, എന്താണുദ്ദേശ്യം?

ഇത് നമ്മുടെ ഭൂമിയാണ് പക്ഷേ, എന്താണുദ്ദേശ്യം?

‘ഇത് നമ്മുടെ ഭൂമിയാണ്’- അഗാധമായ ഈ തലക്കെട്ട് ഒരു നാടകത്തിന്റേതാണ്. ഭൂമിയെക്കുറിച്ചുള്ള എല്ലാ ആലോചനകളുടെയും തലക്കെട്ടാവേണ്ടത് ഈ ഒരു വാചകമാണ്. ഒന്നിച്ചൊന്നായ്, ഒരു സംഘഗാനത്തില്‍ എന്നപോലെ മുഴങ്ങേണ്ട വാചകം. ഇത് നമ്മുടെ ഭൂമിയാണ്. നമ്മള്‍ മാത്രമേയുള്ളൂ ഈ ഭൂമിക്ക് കാവല്‍. നമുക്ക് സംരക്ഷിക്കണം നമ്മുടെ ഭൂമിയെ എന്നെല്ലാം അര്‍ഥമുല്‍പാദിപ്പിക്കാന്‍ പാങ്ങുള്ള വാചകം. അത് തലക്കെട്ടാക്കി നമുക്ക് കാലാവസ്ഥയെക്കുറിച്ച് സംസാരിക്കാം. സ്വാന്റെ അരിയാന്യൂസ് (Svante Arrhenius) 1896ലാണ് ആഗോളതാപനത്തെക്കുറിച്ച് മനുഷ്യരാശിക്ക് മുന്നറിയിപ്പ് നല്‍കുന്നത്. fossil fuel combustion may […]

പാഠ്യപദ്ധതി പരിഷ്‌കരണം; കേരളം കമ്യൂണിസ്റ്റ് രാജ്യമല്ല

പാഠ്യപദ്ധതി പരിഷ്‌കരണം; കേരളം കമ്യൂണിസ്റ്റ് രാജ്യമല്ല

ക്ഷമിക്കണം, കേരളത്തിലെ സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണവും അതിലെ ജനകീയ വിദ്യാര്‍ഥി പങ്കാളിത്തവും ചര്‍ച്ച ചെയ്യുന്ന ഈ ലേഖനം ആരംഭിക്കുന്നത് ഇപ്പറഞ്ഞതുമായി ഒരു ബന്ധവുമില്ലാത്ത ഒന്നില്‍ നിന്നാണ്. അത് ശബരിമല സ്ത്രീ പ്രവേശന വിധിയും ആര്‍ എസ് എസും എന്ന പ്രമേയമാണ്. ശബരിമല ക്ഷേത്രത്തില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാം, അഥവാ ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയ സുപ്രീം കോടതി വിധിയെ ഉടനടി സര്‍വാത്മനാ സ്വാഗതം ചെയ്തത് ആര്‍ എസ് എസ് ആയിരുന്നു. വിധി വന്ന നാള്‍ […]