അറിവുശാലകളല്ല,അറവുശാലകള്‍

അറിവുശാലകളല്ല,അറവുശാലകള്‍

എല്ലാ വിളികളും അത്ര കാര്യത്തില്‍ ആയിക്കൊള്ളണമെന്നില്ലെന്ന് നിങ്ങള്‍ക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ബസിലായിരിക്കുമ്പോള്‍, ക്ലാസിലായിരിക്കുമ്പോള്‍, സദസിലായിരിക്കുമ്പോള്‍ ചില ദീര്‍ഘ സുന്ദരമായ വിളികള്‍ വരും. ‘തിരക്കുണ്ടോ, സംസാരിച്ചുകൂടെ?’ എന്ന ആമുഖ ചോദ്യം, തുടര്‍ന്നുള്ള സംഭാഷണത്തിന്റെ ദൈര്‍ഘ്യഭീകരതയെ സൂചിപ്പിക്കുന്നു. ‘മീറ്റിംഗിലാണ്, പിന്നെ വിളിച്ചാല്‍ നന്നായിരുന്നു’ എന്ന് നിങ്ങള്‍ വിനയതുന്ദിലമായി മറുപടി പറയുന്നു. അത്യാവശ്യക്കാരനാണെങ്കില്‍ നിങ്ങളുടെ ഒഴിവു സമയം നോക്കി പിന്നെയും വിളിക്കും. അല്ലെങ്കില്‍, ആ വിളിയോടെ നിങ്ങള്‍ സലാമത്തായി. അധികവും, ഈ രണ്ടാം തരമാണ് ഉണ്ടാകാറ്, അല്ലേ? പറഞ്ഞ് വന്നത് ഞാനിപ്പോള്‍ അകപ്പെട്ടിരിക്കുന്ന […]

ഇമാം ഹദ്ദാദ്: ഓര്‍മകള്‍ മായുന്നില്ല

ഇമാം ഹദ്ദാദ്: ഓര്‍മകള്‍ മായുന്നില്ല

രാത്രി വളരെ വൈകിയിട്ടും കുഞ്ഞ് ഉറങ്ങുന്നില്ല. കരച്ചിലോട് കരച്ചിലാണ്. മാതാപിതാക്കള്‍ പരിഭ്രാന്തരായി. നേരം വെളുക്കുവോളം കരഞ്ഞ് കൊണ്ടേയിരുന്നു. നേരം വെളുത്തപ്പോള്‍ കണ്ട കാഴ്ച എല്ലാവരെയും ഒന്നടങ്കം സ്തബ്ധരാക്കി. കുഞ്ഞിനെ പൊതിഞ്ഞിരുന്ന തുണിയില്‍ ഒരു ഉഗ്രന്‍ തേള്. അത് കുഞ്ഞിനെ തലങ്ങും വിലങ്ങും കുത്തിയിരിക്കുന്നു. തേളിന്റെ കടിയും വിഷവുമേറ്റ് വെളുത്ത ശരീരം ചെമ്പകം പോലെ ചുവന്നിരിക്കുന്നു. ഏതാണ്ട് ഇരുപതോളം കടി ഏറ്റിട്ടുണ്ട്. പക്ഷേ, അത്ഭുതമെന്ന് പറയട്ടെ, പിഞ്ചു കുഞ്ഞിന് മറ്റ് യാതൊരു കേടുപാടും ഇതിനാലെ ഉണ്ടായില്ല. യമനിലെ നബികുടുംബത്തില്‍ […]

അതിര്‍ത്തി സേനയിലെ ഒരേയൊരാള്‍

അതിര്‍ത്തി സേനയിലെ ഒരേയൊരാള്‍

ഗാന്ധിയോര്‍മകളിലേക്കുള്ള ഏതു പിന്മടക്കവും വിപ്ലവകരമാകുന്ന രാഷ്ട്രീയാന്തരീക്ഷമാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത്. രാഷ്ട്രവും രാഷ്ട്രീയകക്ഷികളും ഗാന്ധിജിയെ പാതിവഴിയിലുപേക്ഷിച്ചതിന്റെ കെടുതികള്‍ ഒരു ജനത ഒന്നടങ്കം അനുഭവിക്കുകയാണിപ്പോള്‍ എന്ന പ്രസ്താവം അതിശയോക്തിപരമാകില്ല തന്നെ.ഏതെല്ലാം മൂല്യങ്ങള്‍ക്ക് വേണ്ടിയാണോ മഹാത്മജി ജീവിച്ചതും വെടിയുണ്ടയേറ്റു വാങ്ങിയതും, അതിന്റെയെല്ലാം വിപരീതദിശയിലാണ് രാജ്യം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. സാമുദായിക ലഹളയെ കുറിച്ച് പരാതിയുമായെത്തിയ സുഭദ്ര ഗുപ്തയോട് ഗാന്ധിജി പറയുന്നത്, ഇങ്ങനെ പരാതിപ്പെടുന്നതിനു പകരം ലഹള ബാധിത പ്രദേശത്തെ ഒരു മുസ്ലിമിന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി നിങ്ങളുടെ സ്വന്തം ജീവന്‍ ബലി കൊടുത്തിരുന്നെങ്കില്‍ അതറിഞ്ഞ് […]

ഭയക്കണം;അത് അഴിമതി മാത്രമല്ല,രാജ്യദ്രോഹവുമാണ്

ഭയക്കണം;അത് അഴിമതി മാത്രമല്ല,രാജ്യദ്രോഹവുമാണ്

ആയതിനാല്‍ നമുക്ക് മത്തങ്ങയെക്കുറിച്ച് സംസാരിക്കാം ഈ പിഴച്ച ഭൂമിയെപ്പറ്റി ഓര്‍ത്തും പറഞ്ഞും മടുത്തു മുടിയരായ പുത്രന്മാരുടെ തിരിച്ചുവരവു കാണാന്‍ കാത്തിരുന്ന കണ്ണുകളില്‍ പീളയടിഞ്ഞു പാടകെട്ടി, അതുമല്ല, ഒന്നിനുമൊരടുക്കും ചിട്ടയുമില്ലാത്ത ജീവിതത്തിന്റെ തോന്ന്യാസങ്ങളെപ്പറ്റിയിനിയെന്തു ചിന്തിക്കാന്‍? കടമ്മനിട്ടയാണ്. കാലം അടിയന്തിരാവസ്ഥയും. ഒന്നിനെക്കുറിച്ചും പറയാന്‍ പാടില്ലെന്ന് വന്ന കാലം. പിടിച്ചുകൊണ്ടുപോയവരും പുറപ്പെട്ടുപോയവരുമായ കുട്ടികള്‍ തിരിച്ചുവരുന്നില്ല. അവരുടെ ഓര്‍മകളാവട്ടെ എങ്ങും തങ്ങിനില്‍ക്കുന്നില്ല. അപ്പോള്‍ നമ്മള്‍ എന്തു സംസാരിക്കണം? ഒരു ചെറുപ്പക്കാരന്റെ ‘വാണിജ്യവിജയ’ത്തെക്കുറിച്ച് സംസാരിക്കണം എന്ന് കഠിനമായി ആഗ്രഹിച്ചപ്പോഴാണ് കടമ്മനിട്ട വഴിമുടക്കിയത്. ആ ചെറുപ്പക്കാരനെ […]

സാമുദായിക രാഷ്ട്രീയം തിരസ്‌കരിക്കപ്പെടുകയാണ്

സാമുദായിക രാഷ്ട്രീയം തിരസ്‌കരിക്കപ്പെടുകയാണ്

ഇന്ത്യന്‍ മുസ്‌ലിംകളുടെ മുഖ്യ പരാധീതന പോയ്‌പ്പോയ കാലത്തിന്റെ ഗൃഹാതുരതയില്‍ എന്നും അഭിരമിച്ച് ജീവിതം പാഴാക്കുന്നുവെന്നതാണെന്ന് നിരീക്ഷിച്ചത് മുന്‍ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയാണ് . പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ സ്വയം ‘അപ്‌ഡേറ്റ്’ ചെയ്യില്ല എന്നതാണ് കാലഹരണപ്പെട്ട ഒരു സമൂഹമായി പിന്തള്ളപ്പെടാന്‍ പലപ്പോഴും കാരണം. പല പ്രസ്ഥാനങ്ങളും പുതിയ നേതൃത്വവും പുതിയ മുദ്രാവാക്യങ്ങളുമായി പുതുക്കിപ്പണിയലിന് സന്നദ്ധമാകുമ്പോള്‍ കേരളത്തിലെ മുസ്‌ലിം ലീഗ് പതിറ്റാണ്ടുകള്‍ മുമ്പുള്ള ചിന്താപദ്ധതിയും കര്‍മശൈലിയുമായി മുന്നോട്ടുപോകുന്നതിനാല്‍ കാലം അവരെ തിരസ്‌കരിക്കുകയല്ലേ എന്ന സംശയം ബലപ്പെട്ടുകൊണ്ടിരിക്കയാണ്. പക്ഷേ, തങ്ങള്‍ തിരസ്‌കരിക്കപ്പെടുകയാണെന്ന് […]